റഷ്യ: നമ്മുടെ നാട്ടിന്‍പുറത്ത് പ്രകൃതിപരമായി സംഭവിച്ചു പോയ ഒരു തരം ജീവികളുണ്ട്. രണ്ട് വ്യത്യസ്ഥ തരമുള്ളവ തമ്മില്‍ സങ്കരമായി ചേര്‍ന്ന് പുതിയ ജീവി ഉണ്ടാവുന്നത്. ഉദാഹരണത്തിന് നായയും കുറുക്കനും തമ്മില്‍ ചേര്‍ന്ന് നായികുറുക്കന്‍ എന്ന രീതിയില്‍ ഒരു വിഭാഗത്തെ നമുക്ക് കാണുവാന്‍ സാധിക്കും. ഇത് പ്രകാരം രണ്ട് വ്യത്യസ്ഥ വിഭാഗത്തിലുള്ള മൃഗങ്ങള്‍ തമ്മില്‍ ഇണചേര്‍ന്നു കഴിയുമ്പോള്‍ ഒരു പുതിയ വിഭാഗം ഉണ്ടാവുന്നു എന്ന് ശാസ്ത്രിയമായി പോലും തെളിയിക്കപ്പെട്ടതാണ്. കഴുതകളും കുതിരകളും തമ്മില്‍ ഇത്തരത്തില്‍ ഇണ ചേര്‍ന്ന് മറ്റൊരു കുതിരയും കഴുതയുമല്ലാത്ത എന്നാല്‍ രണ്ടു വിഭാഗത്തിന്റെയും സ്വാഭവ സവിശേഷതകളുമായി ഒരു പുതിയ വര്‍ഗം ഉണ്ടാവുകയും ചെയ്യും.
ഇതുപോലെ മനുഷ്യന്‍ ഇണചേര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒരു മൃഗമാണ് ലിലിഗറും ലിഗറുകളും. അങ്ങിനെ റഷ്യയിലെ നോവോസിഭിര്‍സ്‌കി മൃഗശാലയില്‍ മനുഷ്യരാല്‍ ഇണചേര്‍ത്ത് ഉണ്ടാക്കിയെടുത്ത മൂന്നു ലിലിഗര്‍ കുഞ്ഞുങ്ങള്‍ ഉണ്ട്. സിംഹത്തെയും കടുവകളേയും തമ്മില്‍ ഇണ ചേര്‍ത്താണ് ലിലിഗര്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ മൂന്നു കുഞ്ഞുങ്ങളാണ് ഇപ്പോള്‍ മൃഗശാലയില്‍ ഉള്ളത്. എന്നാല്‍ ഇതുപോലെ സിംഹത്തേയും കടുവകളെയും പരസ്പരം ഇണ ചേര്‍ത്തണ് ലിഗറുകള്‍ എന്ന സങ്കരയിനം പൂച്ച വര്‍ഗത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഈ സങ്കരയിനത്തില്‍ ജനിച്ച പെണ്‍ ലിഗറുകളും സിംഹവുമായും ഇണ ചേര്‍ത്താണ് ലിലിഗര്‍ ഉണ്ടായിരിക്കുന്നത്.
അതായത് ഒരു ആണ്‍ സിംഹവും ഒരു പെണ്‍ ലിഗറും തമ്മില്‍ ചേര്‍ന്നാണ് ഒരു ലിലിഗര്‍ ഉണ്ടായിരിക്കുന്നത്. റഷ്യയിലെ ഈ മൃഗശാലയിലെ പരീക്ഷണമാണ് ഇത്തരത്തിലുള്ള പുതിയയിനം സങ്കരവര്‍ഗ്ഗം ജന്മം കൊണ്ടത്. ഇപ്പോള്‍ കുഞ്ഞുങ്ങളും എല്ലാം പൂര്‍ണ്ണമായ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. ഇവയെ കാണുന്നതിന് വേണ്ടി മാത്രമായി നിരവധി മൃഗപ്രേമികളാണ് ഈ കാഴ്ചബംഗ്ലാവിലേക്ക് ഒഴുകിയെത്തുന്നത്. പ്രത്യക്ഷത്തില്‍ ഇവ കുഞ്ഞുങ്ങളും അമ്മയും കടുവയെപോലെ ഇരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ സിംഹമാണ്.
ഡബ്ലിൻ: ഐറിഷ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയവരെയും അയർലൻഡിൽ ജോലി ചെയ്യുന്നതിനായി ഇതിനകം ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം തെളിയിച്ചിട്ടുള്ള നഴ്സുമാരെയും…
ഡബ്ലിൻ: അയർലണ്ടിലെ മലയാളി സമൂഹത്തിന്റെ ആഘോഷങ്ങൾക്ക് പുതിയൊരു അധ്യായം കുറിക്കാൻ ‘AARATTU 2026 – THE MEGA FESTIVAL’ ഒരുങ്ങുന്നു.…
Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…
യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…
ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…
യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…