” ലിലിഗര്‍ ” കടുവയും സിംഹവും ചേര്‍ന്ന്പുതിയൊരു മൃഗത്തെ മനുഷ്യന്‍ ഉണ്ടാക്കിയെടുത്തു

0
70

റഷ്യ: നമ്മുടെ നാട്ടിന്‍പുറത്ത് പ്രകൃതിപരമായി സംഭവിച്ചു പോയ ഒരു തരം ജീവികളുണ്ട്. രണ്ട് വ്യത്യസ്ഥ തരമുള്ളവ തമ്മില്‍ സങ്കരമായി ചേര്‍ന്ന് പുതിയ ജീവി ഉണ്ടാവുന്നത്. ഉദാഹരണത്തിന് നായയും കുറുക്കനും തമ്മില്‍ ചേര്‍ന്ന് നായികുറുക്കന്‍ എന്ന രീതിയില്‍ ഒരു വിഭാഗത്തെ നമുക്ക് കാണുവാന്‍ സാധിക്കും. ഇത് പ്രകാരം രണ്ട് വ്യത്യസ്ഥ വിഭാഗത്തിലുള്ള മൃഗങ്ങള്‍ തമ്മില്‍ ഇണചേര്‍ന്നു കഴിയുമ്പോള്‍ ഒരു പുതിയ വിഭാഗം ഉണ്ടാവുന്നു എന്ന് ശാസ്ത്രിയമായി പോലും തെളിയിക്കപ്പെട്ടതാണ്. കഴുതകളും കുതിരകളും തമ്മില്‍ ഇത്തരത്തില്‍ ഇണ ചേര്‍ന്ന് മറ്റൊരു കുതിരയും കഴുതയുമല്ലാത്ത എന്നാല്‍ രണ്ടു വിഭാഗത്തിന്റെയും സ്വാഭവ സവിശേഷതകളുമായി ഒരു പുതിയ വര്‍ഗം ഉണ്ടാവുകയും ചെയ്യും.

ഇതുപോലെ മനുഷ്യന്‍ ഇണചേര്‍ത്ത് ഉണ്ടാക്കിയെടുത്ത ഒരു മൃഗമാണ് ലിലിഗറും ലിഗറുകളും. അങ്ങിനെ റഷ്യയിലെ നോവോസിഭിര്‍സ്‌കി മൃഗശാലയില്‍ മനുഷ്യരാല്‍ ഇണചേര്‍ത്ത് ഉണ്ടാക്കിയെടുത്ത മൂന്നു ലിലിഗര്‍ കുഞ്ഞുങ്ങള്‍ ഉണ്ട്. സിംഹത്തെയും കടുവകളേയും തമ്മില്‍ ഇണ ചേര്‍ത്താണ് ലിലിഗര്‍ കുഞ്ഞുങ്ങളെ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ മൂന്നു കുഞ്ഞുങ്ങളാണ് ഇപ്പോള്‍ മൃഗശാലയില്‍ ഉള്ളത്. എന്നാല്‍ ഇതുപോലെ സിംഹത്തേയും കടുവകളെയും പരസ്പരം ഇണ ചേര്‍ത്തണ് ലിഗറുകള്‍ എന്ന സങ്കരയിനം പൂച്ച വര്‍ഗത്തെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഈ സങ്കരയിനത്തില്‍ ജനിച്ച പെണ്‍ ലിഗറുകളും സിംഹവുമായും ഇണ ചേര്‍ത്താണ് ലിലിഗര്‍ ഉണ്ടായിരിക്കുന്നത്.

അതായത് ഒരു ആണ്‍ സിംഹവും ഒരു പെണ്‍ ലിഗറും തമ്മില്‍ ചേര്‍ന്നാണ് ഒരു ലിലിഗര്‍ ഉണ്ടായിരിക്കുന്നത്. റഷ്യയിലെ ഈ മൃഗശാലയിലെ പരീക്ഷണമാണ് ഇത്തരത്തിലുള്ള പുതിയയിനം സങ്കരവര്‍ഗ്ഗം ജന്മം കൊണ്ടത്. ഇപ്പോള്‍ കുഞ്ഞുങ്ങളും എല്ലാം പൂര്‍ണ്ണമായ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. ഇവയെ കാണുന്നതിന് വേണ്ടി മാത്രമായി നിരവധി മൃഗപ്രേമികളാണ് ഈ കാഴ്ചബംഗ്ലാവിലേക്ക് ഒഴുകിയെത്തുന്നത്. പ്രത്യക്ഷത്തില്‍ ഇവ കുഞ്ഞുങ്ങളും അമ്മയും കടുവയെപോലെ ഇരിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ അവ സിംഹമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here