gnn24x7

കരുതല്‍ തടങ്കലില്‍ 103 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനെ ഇസ്രയേൽ അധികൃതർ മോചിപ്പിച്ചു

0
216
gnn24x7

ടെല്‍ അവീവ്: കരുതല്‍ തടങ്കലില്‍ 103 ദിവസം നിരാഹാര സമരം നടത്തിയ ഫലസ്തീൻ തടവുകാരനായ മഹേർ അൽ അഖ്രസിനെ ഇസ്രയേൽ അധികൃതർ വിട്ടയച്ചു. ഇസ്രാഈല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അഖ്രാസിനെ വിട്ടയച്ചത്.

ജൂലൈയിലാണ് ജെനിന്‍ നഗരത്തില്‍നിന്ന് മഹര്‍ അല്‍ അഖ്രാസിനെഏതെങ്കിലും കുറ്റങ്ങള്‍ ചുമത്തുകയോ വിചാരണയോ കൂടാതെ ഇസ്രാഈല്‍ പിടികൂടിയത്. ഇതിന് പിന്നാലെ അഖ്രാസ് ജയിലില്‍ നിരാഹാരസമരം തുടങ്ങുകയാണുണ്ടായത്.

അൽ അഖ്രാസിന്റെ ആവശ്യങ്ങള്‍ അധികാരികള്‍ അംഗീകരിച്ചതിന്റെ ഉറപ്പിലാണ് കഴിഞ്ഞ ദിവസം നിരാഹാരസമരം അവസാനിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെ അക്രസിനെ മെഡിക്കൽ, ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. സന്ധികളിൽ വേദന അനുഭവപ്പെടുന്നുണ്ട് അല്ലാതെ
വേറെ ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here