gnn24x7

എര്‍ദോഗനെതിരെ 2016 ല്‍ നടന്ന അട്ടിമറിശ്രമം; 337 പൈലറ്റുമാര്‍ ഉള്‍പ്പെടെ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി

0
191
gnn24x7

ഇസ്താംബൂള്‍: നാല് വർഷം മുമ്പ് പ്രസിഡന്റ് രജപ് തയ്യിപ് എര്‍ദോഗനെതിരെ നടന്ന അട്ടിമറിശ്രമത്തില്‍ നൂറിലധികംപേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് തുര്‍ക്കി കോടതി. ഗൂഢാലോചനയിലുള്‍പ്പെട്ട 337 പൈലറ്റുമാരെയും കോടതി ജീവപര്യന്തം വിധിച്ചിട്ടുണ്ട്.

തലസ്ഥാനമായ അങ്കാറയ്ക്കടുത്തുള്ള ഒരു വ്യോമതാവളത്തിൽ നിന്ന് 2016 ജൂലൈ 15 ന് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിയതായി അഞ്ഞൂറോളം പ്രതികൾക്കെതിരെ കേസെടുത്തിരുന്നു. നൂറുകണക്കിനാളുൾ തെരുവുകളില്‍ പ്രതിഷേധവുമായെത്തിയിരുന്നു. പ്രതിഷേധത്തിൽ പോലീസുകാരും സാധാരണക്കാരും അടക്കം 250 പേർ കൊല്ലപ്പെട്ടു.

അങ്കാറയ്ക്കടുത്തുള്ള അക്കിൻസി വ്യോമതാവളത്തിലെ മുൻ വ്യോമസേനാ കമാൻഡർ അക്കിൻ ഓസ്‌തുർക്കും മറ്റുള്ളവരും അട്ടിമറിക്ക് നേതൃത്വം നൽകിയതായും പാർലമെന്റ് ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളിൽ ബോംബെറിഞ്ഞതായും എർദോഗനെ വധിക്കാൻ ശ്രമിച്ചുവെന്നും ആരോപിക്കപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here