gnn24x7

കേരളത്തിലെ മുഴുവന്‍ കള്ളപ്പണക്കാരേയും വലയിലാക്കാന്‍ ഇ.ഡി. പ്രത്യേകം സജ്ജമാവുന്നു

0
185
gnn24x7

കൊച്ചി: കേരളത്തിലെ കള്ളപ്പണക്കാരെ കൂച്ചു വിലങ്ങിടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് മൂന്നൊരുക്കങ്ങള്‍ ചെയ്തു കഴിഞ്ഞു. ഇതോടെ കേസുകള്‍ കൂടുതല്‍ വിപുലപ്പെടുത്തി അന്വേഷണം നടത്തുവാനും അതിന് വേണ്ടി ചരിചയസമ്പന്നരായ അഭിഭാഷകരുടെ പ്രത്യേക പാനല്‍ ഇ.ഡി. ഉടന്‍ തയ്യാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. സമീപകാലങ്ങളില്‍ ഇനി കേരളത്തില്‍ വരാന്‍ പോവുന്നത് കള്ളപണക്കാരുടെ കേസുകളുടെ നീണ്ട നിര തന്നെയായിരിക്കുമെന്ന് ഇ.പി. വെളിപ്പെടുത്തി. സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളലേക്കും ഇഡിയുടെ വേരുകള്‍ ഇറങ്ങിചെന്നേക്കാമെന്നാണ് നിലവില്‍ നടക്കുന്ന ഇന്റേണല്‍ ന്യൂസ് വ്യക്തമാക്കുന്നത്. കൂടാതെ കേരളത്തിലെ കോഴപ്പണ, വിജിലന്‍സ് ഇടപാടുകളുടെ എണ്ണത്തിലും ചിലപ്പോള്‍ ഇനിയും വര്‍ധനവ് ഉണ്ടായേക്കാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇനിമുതല്‍ കള്ളപ്പണ ഇടപാടുകളിലെ കേസുകള്‍ ഇ.ഡി. നേരിട്ട് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചേക്കും. എന്നാല്‍ സി.ബി.ഐ ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണമെന്ന നിലപാടുകള്‍ വന്നതോടെ കേരളത്തില്‍ ഇ.ഡി.യെ കൂടുതല്‍ ശക്തപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. സംശയത്തിലുള്‍പ്പെടുത്തുന്ന എല്ലാ വിഭാഗത്തിലും ഇന്‍കംടാക്‌സിന് എത്തിപ്പെടാന്‍ പറ്റാത്ത മേഖലകളില്‍ കൂടി ചെന്ന് പരിശോധനകള്‍ നടത്തി കള്ളപണമിടപാടുകരെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മേഖലാ ഓഫീസില്‍ ധ്രുതഗതിയില്‍ നടക്കുന്നുണ്ടെന്നും അടുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പല വലിയ കള്ളപ്പണ സ്രാവുകളും ഇ.ഡിയുടെ വലയില്‍ കുരുങ്ങുമെന്നാണ് രഹസ്യറിപ്പോര്‍ട്ടുകള്‍. കൊച്ചി ഇ.ഡി. മേഖലാ ഓഫീസില്‍ പുതിയ ജോയിന്റ് ഡയറക്ടറായി മനീഷ് ഗോധാര ചുമതലയേറ്റതിന് ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തവും വേഗതയിലുമാണ് നടക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here