ന്യൂഡല്‍ഹി: നന്മനിറഞ്ഞ ഒരു പ്രവൃത്തിയും ഒരിക്കലും ശ്രദ്ധയില്‍പ്പെടാതെ പോകില്ല!!
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തിലെ ഒരു സെയില്‍സ് ഗേള്‍. അന്ധനായ ഒരു മനുഷ്യനെ ബസ്സില്‍ കയറാന്‍ സഹായിച്ച സുപ്രിയ എന്ന സെയില്‍സ് ഗേളിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു.
ഓടിവന്നു ബസ് നിര്‍ത്തിയ ശേഷം കണ്ടക്ടറോട് കാത്തു നില്‍ക്കാന്‍ പറഞ്ഞ സുകന്യ തിരികെപ്പോയി അന്ധന്‍റെ കൈപിടിച്ച് ബസ്സില്‍ കയറ്റി വിടുകയായിരുന്നു. തിരുവല്ല ജോളി സില്‍ക്ക്സിലെ സെയില്‍സ് ഗേള്‍ ജീവനക്കാരിയാണ് സുപ്രിയ. കൊറോണ(Corona Virus)യുടെ കാലത്ത് വഴിയറിയാതെ നടു റോഡിൽ നിന്ന അന്ധനായ വൃദ്ധന് വഴികാട്ടിയ സുപ്രിയയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഇപ്പോഴിതാ, ഈ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരങ്ങളായ റിതേഷ് ദേഷ്മുഖും (Riteish Deshmukh) അനുഷ്ക ശര്‍മ്മ(Anushka Sharma)യും. ക്യാമറ കണ്ണുകളുടെ ശ്രദ്ധയില്ലാത്ത സമയത്തും നന്മ ചെയ്യുന്ന ചില ആളുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരും വീഡിയോ പങ്കുവച്ചിരിക്കുന്നത്.
അനുഷ്ക ശര്‍മ്മയുടെ ട്വീറ്റ്:
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…