Top Stories

വിവാഹം സ്വത്ത് മോഹിച്ച് തന്നെയെന്ന് അരുണ്‍ കുറ്റസമ്മതം നടത്തി

തിരുവനന്തപുരം: വെള്ളറട കാരക്കോണം ത്യേസാപുരത്ത് ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് സ്വത്ത് മോഹിച്ചു തന്നെയെന്ന് 26 കാരനായ ഭര്‍ത്താവ് അരുണ്‍ കുറ്റ സമ്മതം നടത്തി. അതുകൊണ്ടാണ് പ്രായ വ്യത്യാസം പോലും വകവെക്കാതെ വിവാഹത്തിന് തയ്യാറായതെന്നും അരുണ്‍ സമ്മതിച്ചു. കൊലപാതകം സ്വത്ത് മോഹിച്ച് തന്നെയാണ് എന്ന് ശാഖാ കുമാരിയുടെ ബന്ധുക്കള്‍ ആദ്യം തന്നെ പരാതിപ്പെട്ടിരുന്നു. ശാഖാ കുമാരിയുടെ പോസ്റ്റുമോര്‍ട്ടും ഉള്‍പ്പെടെയുള്ള നടപടികള്‍ ഇന്നു നടക്കും.

നഗരത്തിലെ ഒരു സ്വകാര്യ ഇന്‍ഷൂറന്‍സ് ഏജന്‍സി ഓര്‍ഗനൈസറായി ജോലി ചെയ്യുകയായിരുന്നു 51 കാരിയായ ശാഖാ കുമാരി. അതേസമയം സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു അരുണ്‍. ഇവര്‍ തമ്മില്‍ പ്രണയബന്ധരാവുകയും അരുണിന് വളരെയധികം സാമ്പത്തിക പരാധീനതകള്‍ ഉണ്ടെന്നുമൊക്കെ അരുണ്‍ ശാഖാകുമാരിയെ വെളിപ്പെടുത്തി ഇഷ്ടം കൂടിയാണ് അവര്‍ തമ്മില്‍ പ്രണയബന്ധരാവുന്നത്. എന്നാല്‍ ഈ ബന്ധം അടുത്തറിയാവുന്ന കൂട്ടുകാരിയായ പ്രതീ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. പലതവട്ടം കൂട്ടുകാരി ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശാഖയോട് ആവര്‍ത്തിച്ച് പറഞ്ഞു.

തിരുവനന്തപുരത്തെ ഒരു ട്രയിനിംഗ് സ്ഥലത്തുവെച്ചാണ് ശാഖയും പ്രീതയും പരിചയപ്പെട്ട് അടുത്ത സുഹൃത്തുക്കളാവുന്നത്. ഇതിനിടെയാണ് അരുണുമായുള്ള ബന്ധം കടന്നുവരുന്നതും ശാഖ എല്ലാകാര്യങ്ങളും പ്രീതയുമായി പങ്കുവയ്ക്കുന്നതും. അപ്പോള്‍ തന്നെ യുവാവ് സ്വത്ത് മോഹിച്ചാണോ എന്ന കാര്യത്തില്‍ പ്രീതയ്ക്കും സംശയം തോന്നിയിട്ടാണ് ശാഖയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയത്. കടവം വിട്ടാനും മറ്റുമായി 10 ലക്ഷം രൂപയും 100 പവനും അരുണ്‍ ശാഖയോട് ആവശ്യപ്പെട്ടതായി കൂട്ടുകാരി വ്യക്തമാക്കിയിരുന്നു.

ഇത് സ്വത്ത് മോഹിച്ചാണെന്നും ഉത്രയെ പാമ്പു കടിപ്പിച്ച് കൊന്ന കേസും മറ്റും പ്രീത പറഞ്ഞ് ശാഖ കുമാരിയെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പക്ഷേ, ഒന്നും നടന്നില്ല. വിവാഹ സന്ദര്‍ഭത്തില്‍ തനിക്ക് പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും പിന്നീട് വിവാഹം കഴിഞ്ഞ് ശാഖ പ്രീതയോടെ തന്റെ ദുരന്തമായ അവസ്ഥയെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും പ്രീത വെളിപ്പെടുത്തി.

ശനിയാഴ്ചയാണ് പ്രീത വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് കാരക്കോണം മെഡിക്കല്‍ കോളേജില്‍ ശാഖയെ എത്തിക്കുകയും ചെയ്തു. എന്നാല്‍ വൈദ്യുത അലങ്കാര വിളക്കില്‍ നിന്നും ഷോക്കേറ്റു എന്നാണ് അരുണ്‍ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിക്കുന്നില്ല. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ അരുണ്‍ ശാഖയെ വിവാഹം കഴിക്കുന്നത്. വിവാഹ സമയത്ത് വെറും അഞ്ചുപേര്‍ മാത്രമാണ് അരുണിന്റെ ഭാഗത്തു നിന്നും ഉണ്ടായതും പോലീസിന് സംശയം ജനിപ്പിച്ചു. എന്നാല്‍ ശാഖ വിവാഹ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് അവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതും. വിവാഹത്തിന് ശേഷമായിരുന്നു പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇതിനിടെ 10 ലക്ഷം രൂപ ശാഖ അരുണിന് നല്‍കി. ഒരു കാറും വാങ്ങിച്ചു നല്‍കി. ഇതെല്ലാം സ്വന്തമാക്കാനുള്ള അരുണിന്റെ പദ്ധതിയായി പോലീസിന് തെളിവുകള്‍ ലഭ്യമായി.

(ചിത്രങ്ങള്‍: മാതൃഭൂമി ഓണ്‍ലൈന്‍)

Newsdesk

Recent Posts

വിമാനയാത്രക്കാർക്ക് പുതിയ ഫീസ്; ഫെബ്രുവരി 1 മുതൽ തിരിച്ചറിയൽ രേഖകളില്ലെങ്കിൽ 45 ഡോളർ നൽകണം

  വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…

24 mins ago

വിർജീനിയയിൽ ഈ സീസണിലെ ആദ്യ ശിശുമരണം; പനി പടരുന്നതിനെതിരെ ജാഗ്രതാ നിർദ്ദേശം

വിർജീനിയ: വിർജീനിയയിൽ ഈ വർഷത്തെ ഇൻഫ്ലുവൻസ (Flu) സീസണിലെ ആദ്യത്തെ ബാലമരണം റിപ്പോർട്ട് ചെയ്തു. വൈറസ് ബാധയെത്തുടർന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് മരണകാരണമെന്ന്…

43 mins ago

IRP പുതുക്കൽ, വർക്ക്‌ പെർമിറ്റ്‌ പ്രൊസ്സസിങ് കാലതാമസം; നടപടി ആവശ്യപ്പെട്ട് ക്രാന്തി അയർലണ്ട് ക്യാമ്പയിൻ

അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…

2 hours ago

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

21 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

22 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

1 day ago