സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
വന്‍കിട ഹോട്ടല്‍ വ്യവസായ രംഗത്ത് സ്വന്തം ബ്രാന്‍ഡുണ്ടാക്കി വിജയം കൈവരിച്ച യുവ സംരംഭകയാണ് ശ്രുതി ഷിബുലാല്‍. ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖ ബ്രാന്‍ഡായ താമര ലെഷര്‍ എക്സ്പീരിയന്‍സിന്റെ സ്ഥാപകയും സി.ഇ.ഒ.യുമാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാലിന്റെ മകളായ ശ്രുതി.
സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭയായി മാറി വിജയം വരിച്ച കഥയാണ് പൂര്‍ണിമയുടേത്. 2013ല്‍ പൂര്‍ണിമ ഇന്ദ്രജിത്ത് സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം ഇന്ത്യന്‍, പാശ്ചാത്യ ട്രെന്‍ഡിനോടൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചതിലൂടെ കുറഞ്ഞ സമയത്തിനകം ഉയരങ്ങള്‍ താണ്ടി. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘ സേവ് ദി ലൂം’ എന്ന കൂട്ടായ്മ രൂപീകരിച്ച് പ്രവര്‍ത്തിച്ചു.
ഒരു തയ്യല്‍ മെഷീനില്‍ ഒരു ടെയിലറുടെ സേവനവുമായി 1986 ല്‍ ഷീല ജെയിംസ് ആരംഭിച്ച ചെറിയ സംരംഭമാണ് വിവിധ തലമുറയില്‍പ്പെട്ട സ്ത്രീകളുടെ ഫാഷന്‍ സ്വപ്നങ്ങള്‍ നിറവേറ്റുന്ന ‘സറീന ബൂട്ടീക്ക്’ എന്ന പേരില്‍ വന്‍കിട സ്ഥാപമായി വളര്‍ന്നത്. അടുത്തിടെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ നെയ്ത്തുകാരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളിലും പങ്കാളിയായ ഷീല ജെയിംസ് യശഃശരീരനായ മുന്‍ മന്ത്രി ബേബി ജോണിന്റെ പുത്രിയും കേരള സി എ ജി ആയിരുന്ന ജെയിംസ് ജോസഫിന്റെ ഭാര്യയുമാണ്.
മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…
ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…
കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…
കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…
അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…
അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…