Categories: America

കോ​വി​ഡ്- 19; സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ച് അമേരിക്ക​

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്- 19 പ​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്). അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ അ​ര ശ​ത​മാ​ന​മാ​ണു കു​റ​ച്ച​ത്. സാ​ധാ​ര​ണ കാ​ൽ ശ​ത​മാ​നം കു​റ​യ്ക്കു​ന്ന ഫെ​ഡ് ഇ​ത്ര വ​ലി​യ കു​റ​വു വ​രു​ത്തി​യ​ത് സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഗൗ​ര​വം കാ​ണി​ക്കു​ന്നു. അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്ക് 1.5 – 1.75 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 1.0- 1.25 ശ​ത​മാ​ന​മാ​യി.

സാ​ന്പ​ത്തി​ക​മാ​ന്ദ്യം വ​രാ​തി​രി​ക്കാ​ൻ ഏ​കോ​പി​ച്ച നീ​ക്ക​ങ്ങ​ൾ​ക്കു സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്നു. ജി-7 ​രാ​ജ്യ​ങ്ങ​ളു​ടെ ധ​ന​മ​ന്ത്രി​മാ​രും കേ​ന്ദ്ര​ബാ​ങ്ക് ഗ​വ​ർ​ണ​ർ​മാ​രും ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ ടെ​ലി കോ​ണ്‍​ഫ​റ​ൻ​സി​ലാ​ണ് ഈ ​ധാ​ര​ണ. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യും ഇ​വ​ർ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ റി​സ​ർ​വ് ബാ​ങ്ക് സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ൾ ത​ക്ക​സ​മ​യ​ത്ത് എ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

രോ​ഗ​ബാ​ധ വ്യാ​പി​ക്കു​ന്ന​തു ത​ട​യാ​നാ​യി​ല്ലെ​ങ്കി​ൽ സാ​ന്പ​ത്തി​ക​മാ​ന്ദ്യ​ത്തി​ലേ​ക്കു ലോ​കം വീ​ഴു​മെ​ന്ന് ജി-7 ​രാ​ജ്യ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഒ​ഇ​സി​ഡി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്റ്റീ​വ് മ്നൂ​ചി​നും യു​എ​സ് ഫെ​ഡ് ചെ​യ​ർ​മാ​ൻ ജെ​റോം പ​വ​ലും മു​ൻ​കൈ​യെ​ടു​ത്ത് ടെ​ലി​കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ത്തി​യ​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്, പ​ലി​ശ​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്ക​ണ​മെ​ന്നു ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡി(​ഫെ​ഡ്)​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Newsdesk

Recent Posts

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

16 hours ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

16 hours ago

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

22 hours ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

23 hours ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

2 days ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

2 days ago