തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കാൻ ബി.ബി.സി വേൾഡ് ന്യൂസിൽ അതിഥിയായെത്തി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊവിഡ് പ്രതിരോധത്തിൽ കേരളം കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് നിന്ന് ലൈവായാണ് മന്ത്രി ബി.ബി.സിയുമായി സംസാരിച്ചത്. അഞ്ച് മിനിറ്റ് ദൈർഘ്യമേറിയതായിരുന്നു അഭിമുഖം.
കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ബി.ബി.സി ചർച്ചയ്ക്കൊപ്പം നൽകിയിരുന്നു. ചൈനയിലെ വുഹാനിൽ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്തും മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി ബി.ബി.സിയോട് പറഞ്ഞു. രണ്ടാം ഘട്ടത്തിൽ രോഗ നിർണയത്തിന് സംവിധാനങ്ങൾ വിപുലപ്പെടുത്തി.
പുറത്ത് നിന്ന് എത്തുന്നവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും റോഡുകളിലും നിരീക്ഷിക്കാൻ സംവിധാനം ഒരുക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. രോഗലക്ഷണമുള്ളവരെ ഐസൊലേറ്റ് ചെയ്തു. രോഗികൾക്ക് മേൽ ആരോഗ്യ പ്രവർത്തകരുടെ കൃത്യമായ നിരീക്ഷണം ഏർപ്പെടുത്തി. ഇവയെല്ലാം കേരളത്തിൽ രോഗ വ്യാപനം തടയാൻ സഹായമായെന്ന് മന്ത്രി വിശദീകരിച്ചു.
പ്രവാസികളെക്കുറിച്ചും, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിവരുന്നവരെക്കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിനും മന്ത്രി മറുപടി നൽകി.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…