ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ് എന്ന്
ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത സൃഷ്ടിക്കുകയും ചെയ്തിരിക്കുകയാണെന്നും അദ്ധേഹം പറഞ്ഞു.ലോകത്ത് കഴിഞ്ഞ ദിവസം രേഖപെടുത്തിയത് റെക്കോര്‍ഡ് മരണ നിരക്കാണ്.
24 മണിക്കൂറിനിടെ ജീവന്‍ നഷ്ട്മായത് നാലായിരത്തിലധികം പേര്‍ക്കാണ്.ലോകത്താകെ കൊറോണ വൈറസ് ബാധിച്ചത് 8,57,000 ആണ്, മരണ സംഖ്യ 42,000 കടന്നിട്ടുമുണ്ട്.
അതേസമയം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ അമേരിക്ക ചൈനയെ മറികടന്നു.ചൊവാഴ്ച്ച മാത്രം അമേരിക്കയില്‍ 800 മരണങ്ങളാണ് ഉണ്ടായത്.അമേരിക്കയില്‍ ആകെ മരിച്ചവരുടെ എണ്ണം 3,700 ആയിട്ടുമുണ്ട്.ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത് 3282 മരങ്ങണളാണ്.
ഇറ്റലിക്കും സ്പ്യ്നിനും പിന്നില്‍ മൂന്നാമതാണ് ഇപ്പോള്‍ മരണ സംഖ്യയുടെ കാര്യത്തില്‍ അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറ്റലിയില്‍ 837,സ്പെയിനില്‍ 748,ഫ്രാന്‍സില്‍ 499,ബ്രിട്ടനില്‍ 381 എന്നിങ്ങനെയാണ് മരണങ്ങളുണ്ടായത്.
അതേസമയം വളരെ വേദനാ ജനകമായ രണ്ടാഴ്ച്ചയെ ആണ് രാജ്യം നേരിടുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പ്രായമായവരും ആരോഗ്യം കുറഞ്ഞവരും വീട്ടില്‍ തന്നെ തുടരാനും അസുഖ ബാധിതര്‍ ആശുപത്രികളില്‍ ചികിത്സ തേടാനും അദ്ധേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.
അമേരിക്കയില്‍ ഏര്‍പെടുത്തിയ വിലക്കുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് അദ്ധേഹം ജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…