ഡല്‍ഹിയിലെ ഒരു സാധാരണ പയ്യനെ സംബന്ധിച്ച് സ്വപ്‌നസമാനമായൊരു നേട്ടമാണ് ലോക ബിസിനസ് മേഖലയിലെ വമ്പന്‍മാര്‍ വാഴുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ എത്തുക എന്നത്. തമാശയായി തുടങ്ങിയൊരു യൂട്യൂബ് ചാനല്‍ ഡല്‍ഹിയിലെ ഭുവന്‍ ബാം എന്ന യുവാവിനെ എത്തിരിച്ചിരിക്കുന്നത് ഈ വേദിയിലാണ്.
എന്നു വെച്ച് അത്ര ചില്ലക്കാരനൊന്നുമില്ല ഭുവന്‍. 16 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള ബിബി കി വൈന്‍സ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ്. ഇന്ത്യയിലെ ആദ്യത്തെ യൂട്യൂബ് സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഈ 21 കാരന് ബോളിവുഡ് താരത്തിന് കിടപിടിക്കുന്ന പ്രശസ്തിയും സ്വന്തമാക്കിയിട്ടുണ്ട്.
ഇതിനിടയിലാണ് വേള്‍ഡ് ഇക്കണോമിക് ഫോറത്തിലേക്കുള്ള ക്ഷണം ലഭിച്ചിരിക്കുന്നത്. മാത്രമല്ല, യൂട്യൂബ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുസന്‍ വജുസ്‌കിയോടൊത്ത് ഡിന്നര്‍ കഴിക്കാനുള്ള ക്ഷണവും ഭുവന് ലഭിച്ചു.
തമാശകളിലൂടെ ഗൗരവകരമായ കാര്യങ്ങളെ സമീപിക്കുകയാണ് ഭുവന്റെ രീതി. അതുവരെ നിലവിലുണ്ടായിരുന്ന സമാന ചാനലുകളെല്ലാം ഇംഗ്ലീഷിലായിരുന്നപ്പോള്‍ ഭുവന്‍ അത് ഹിന്ദിയില്‍ ചെയ്തു എന്നിടത്താണ് വിജയം.
ഗായകന്‍ കൂടിയായ ഭുവന്‍ കോളെജ് പഠനത്തിനിടയില്‍ ഡല്‍ഹിയിലെ റസ്‌റ്റൊറന്റില്‍ 3000 രൂപ പ്രതിഫലത്തിന് രാത്രികാലങ്ങളില്‍ പാടാന്‍ പോയിരുന്നു. ഇതിനിടയിലാണ് കശ്മീര്‍ പ്രളയത്തെ സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തനങ്ങളെ കളിയാക്കിക്കൊണ്ട് 15 സെക്കന്‍ഡ് നീളുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്നത്. 2015 ലായിരുന്നു അത്.
എന്നാല്‍ ആ വീഡിയോ തുടക്കത്തില്‍ 15 പേര്‍ മാത്രമാണ് കണ്ടിരുന്നത്. പിന്നീട് വ്യൂവേഴ്‌സിന്റെ എണ്ണം 300 ലേക്കെത്തി. കറാച്ചിയിലും നേപ്പാളിലും ബംഗ്ലാദേശിലുമൊക്കെ വ്യൂവേഴ്‌സ് ഉണ്ടായെങ്കിലും ഇന്ത്യയില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
2016 ല്‍ വാലന്റൈന്‍സ് വീക്ക് ഹുഡിയപ്പ എന്ന വീഡിയോ വൈറലായതോടെയാണ് ഈ യുവാവിന് രാജ്യത്തിനകത്ത് പ്രശസ്തി കൈവന്നത്. ഏഴു മാസത്തിനുള്ളില്‍ പത്തു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെ നേടാനും അദ്ദേഹത്തിനായി.പെട്ടന്നു തന്നെ ശ്രദ്ധ നേടിയ ഭുവന്‍ 2019 ല്‍ 30 ഓളം കമ്പനികളുടെ ഉല്‍പ്പന്നങ്ങളുടെ മുഖമായി. ലെന്‍സ്‌കാര്‍ട്ടിന്റെ മുഖം ഭുവന്റേതാണ്. വീഡിയോകള്‍ എല്ലാം ചിത്രീകരിക്കുന്നതും എഡിറ്റ് ചെയ്യുന്നതും പോസ്റ്റ് ചെയ്യുന്നതുമെല്ലാം ഭുവനാണ് എന്നതിനാല്‍ അതിന് പണം മുടക്കേണ്ടി വരുന്നില്ല എന്നതാണ് മറ്റൊരു വിജയ രഹസ്യം. വ്യത്യസ്തങ്ങളായ 16 കഥാപാത്രങ്ങളായി ഭുവന്‍ സ്വയം അവതരിപ്പിക്കപ്പെട്ടു.
ബോളിവുഡില്‍ മുഖം കാണിക്കുകയായിരുന്നു തുടക്കത്തില്‍ ആഗ്രഹിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ യൂട്യൂബില്‍ കൂടുതല്‍ ഇടപെടുക എന്നതിനാണ് ഭുവന്‍ മുന്‍ഗണന നല്‍കുന്നത്. തന്റെ ചാനലിനെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുകയും മാര്‍വല്‍ കോമിക്‌സ്, ഡിസി വേള്‍ഡ് തുടങ്ങിയവയെ പോലെ ഒറിജിനല്‍ സ്‌റ്റോറി കണ്ടന്റുമായി മുന്നോട്ട് പോകുകയുമാണ് ഈ യുവാവിന്റെ ലക്ഷ്യം.
യൂട്യൂബ് എന്ന മാധ്യമം ഒരു സാധാരണക്കാരനെ എത്രയുയരത്തില്‍ എത്തിക്കുന്നു എന്നതിന്റെ ഉദാഹരണമായാണ് ലോകം ഇന്ന് ഭുവന്‍ ബാമിനെ കാണുന്നത്. കേവലം അഞ്ചു വര്‍ഷം കൊണ്ട് സാധാരണക്കാരന്‍ പയ്യന് ദാവോസില്‍ എത്താനായി എന്നതു തന്നെ അതിന്റെ പ്രസക്തി.
ബംഗളൂരു: ഗർഷോം ഫൗണ്ടേഷന്റെ 2025ലെ ഗർഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സജീവ് നാരായണൻ (കുവൈറ്റ്), അലക്സ് അബ്രഹാം (ഫിലിപ്പീൻസ്), സുചേത…
കാലാവസ്ഥ മൂലമുള്ള വൈദ്യുതി മുടക്കം, സൈബർ ആക്രമണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ വീട്ടിൽ ചെറിയൊരു തുക കൈവശം വയ്ക്കാൻ പൊതുജനങ്ങൾക്ക്…
ഡബ്ലിൻ: അയര്‍ലണ്ടിലെ പ്രമുഖ കലാ സാംസ്‌കാരിക സംഘടനയായ മൈന്‍ഡിനു പുതിയ നേതൃത്വം. മൈൻഡിന്റെ നിലവിലെ പ്രസിഡണ്ട് സിജു ജോസ് തുടരും.…
ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…
ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…
അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…