ആകാശത്തു കറങ്ങി ഫോട്ടോയെടുക്കാനും ബോംബു വര്‍ഷിക്കാനും മാത്രമല്ല വനങ്ങളുടെ പുനര്‍ജനനത്തിനു വിത്തു വിതറാനും ഇനി ഡ്രോണുകളുടെ സേവനമെത്തും. ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ വെച്ചപിടിപ്പിക്കാന്‍ ഡ്രോണുകളെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് കാനഡയിലെ ഒരുകൂട്ടം പരിസ്ഥിതി ശാസ്ത്രജ്ഞര്‍.
ഈ പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഡ്രോണുകളില്‍ നിന്നും വെടിയുണ്ടപോലെ പുറത്തേക്കു തെറിപ്പിച്ച വിത്തുകള്‍ മുള പൊട്ടി മരങ്ങളായി വളര്‍ന്നു തുടങ്ങി. പരീക്ഷണ പറക്കല്‍ വിജയമാണെന്നു തെളിഞ്ഞതോടെ എട്ട് വര്‍ഷത്തില്‍ നൂറ് കോടി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ലോകത്തെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ സംഘം.കാലാവസ്ഥാ മാറ്റത്തിന്റേയും ഭൂമിയിലെ വനനശീകരണത്തിന്റേയും തോത് കുറയ്ക്കാന്‍ ഡ്രോണുകളെക്കൊണ്ട് സാധിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
വനവല്‍ക്കരണം മുഖ്യലക്ഷ്യമാക്കിയുള്ള ഫല്‍ഷ് ഫോറസ്റ്റ് എന്ന കമ്പനിയാണ് ഈ ആശയം യാഥാര്‍ഥ്യമാക്കുന്നതിന് പിന്നില്‍. ഒരിക്കല്‍ വിത്തിട്ടുപോയ പ്രദേശങ്ങളിലെ ചെടികളുടെ വളര്‍ച്ച വിലയിരുത്താനും ആവശ്യമെങ്കില്‍ വീണ്ടും വിത്തിടാനും ഡ്രോണുകള്‍ നിശ്ചിത ഇടവേളകളില്‍ വീണ്ടും നിരീക്ഷണ പറക്കലുകള്‍ നടത്തും.
പ്രതിവര്‍ഷം ഭൂമിയില്‍ 130 കോടി വൃക്ഷങ്ങള്‍ പലവിധേന നശിക്കുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ പകുതിയോളം ഭൂമി തിരിച്ചുപിടിക്കുന്നുണ്ട്. അപ്പോഴും 65 കോടിയിലേറെ വൃക്ഷങ്ങളുടെ കമ്മിയുണ്ടാകുന്നു പ്രതിവര്‍ഷം. ഇതിനുള്ള പരിഹാരമായാണ് ഡ്രോണ്‍ വിത്തിടല്‍ അവതരിപ്പിച്ചിട്ടുള്ളത്.
പ്രത്യേകം തയ്യാറാക്കിയ ഡ്രോണുകളാണ് ആകാശത്തു നിന്നും വിത്തുകള്‍ വിതയ്ക്കുക. ഓരോ വിത്തും ഫലഭൂയിഷ്ടമായ മണ്ണില്‍ പൊതിഞ്ഞ് ഉണ്ടകളായാണ് ഭൂമിയിലേക്ക് ഇടുന്നത്. ഒമ്പത് മാസം വരെ വിത്തുകള്‍ക്കാവശ്യമായ പോഷകങ്ങള്‍ ഈ പോഷക ഉണ്ടകളില്‍ നിന്നും ലഭിക്കും. വിത്തുകള്‍ക്ക് വളര്‍ന്ന് ചെടിയായി സ്വന്തം കാലില്‍ നില്‍ക്കാന്‍ ഈ സമയം മതിയാകും.
മനുഷ്യര്‍ കൈകൊണ്ട് വിത്തു നടുന്നതിനെ അപേക്ഷിച്ച് പത്തിരട്ടി വേഗത്തിലും അഞ്ചിലൊന്ന് ചെലവിലും ഡ്രോണ്‍ ഉപയോഗിച്ച് വിത്തിടല്‍ സാധ്യമാകും. കഴിഞ്ഞ ഓഗസ്റ്റില്‍ ഇവര്‍ നടത്തിയ പരീക്ഷണത്തിനിടെ 3100 വിത്തുകളാണ് ഡ്രോണുകള്‍ ഭൂമിയിലേക്ക് തൊടുത്തത്. ഡ്രോണുകള്‍ കൂട്ടമായി പറന്ന് വിത്തുകള്‍ വിതയ്ക്കുന്ന രീതിക്ക് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ അയർലൻഡ് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഇന്ത്യൻ സമൂഹത്തെ സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ഗാർഡ…
ബെൽഫാസ്റ്റ്: നോർത്തേൺ അയർലണ്ടിലെ വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസിന്റെ പ്രവർത്തനോദ്ഘാടനം നവംബർ 21 വെള്ളിയാഴ്ച വൈകിട്ട് 5 ന്…
അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…
മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…
അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…
ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…