ന്യൂഡല്‍ഹി: കര്‍ഷക സമരം ഡല്‍ഹിയില്‍ പുരാഗമിക്കുന്ന സാഹചര്യത്തില്‍ സമരപന്തലിലെ ചില അപൂര്‍വ്വ കാഴ്ചകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സമര പ്രവര്‍ത്തകര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ചപ്പാത്തികള്‍ നിര്‍മ്മിക്കുന്നതിനായി മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ വരെ ഉല്പാദിപ്പിക്കാവുന്ന മെഷിന്‍ എത്തിയതാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. പൊതുവെ എന്തു വന്നാലും സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തോടെ വന്നെത്തിയ കര്‍ഷകര്‍ എല്ലാ മൂന്നൊരുക്കങ്ങളുമായാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.
https://www.instagram.com/reel/CIf-GrVAbN2/?utm_source=ig_embed
സിങ്കു അതിര്‍ത്തിയിലെ സമരപന്തലില്‍ മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ ഉണ്ടാക്കുന്ന മെഷീനാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ് കര്‍ഷകര്‍ക്കായി ഈ യന്ത്രം നല്‍കിയിരക്കുന്നത്. ഇത് കൂടാതെ ഫൗണ്ടേഷന്‍ മറ്റു അവശ്യ വസ്തുക്കളായ വെള്ളം, പുതപ്പ് എന്നിവയൊക്കെ കര്‍ഷകര്‍ക്കായി നല്‍കിയിരുന്നു. ചപ്പാത്തിയുടെ വീഡിയോ എന്‍.ഡി.ടി.വി.ന്യൂസ് ചാനല്‍ പുറത്തു വിട്ടു.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…