gnn24x7

കര്‍ഷക സമരത്തിലെ ചപ്പാത്തി മെയ്ക്കര്‍ വൈറലായി

0
184
gnn24x7

ന്യൂഡല്‍ഹി: കര്‍ഷക സമരം ഡല്‍ഹിയില്‍ പുരാഗമിക്കുന്ന സാഹചര്യത്തില്‍ സമരപന്തലിലെ ചില അപൂര്‍വ്വ കാഴ്ചകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സമര പ്രവര്‍ത്തകര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ചപ്പാത്തികള്‍ നിര്‍മ്മിക്കുന്നതിനായി മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ വരെ ഉല്പാദിപ്പിക്കാവുന്ന മെഷിന്‍ എത്തിയതാണ് ജനശ്രദ്ധയാകര്‍ഷിച്ചത്. പൊതുവെ എന്തു വന്നാലും സമരത്തില്‍ നിന്നും പിന്മാറില്ലെന്ന ഉറച്ച തീരുമാനത്തോടെ വന്നെത്തിയ കര്‍ഷകര്‍ എല്ലാ മൂന്നൊരുക്കങ്ങളുമായാണ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്.

https://www.instagram.com/reel/CIf-GrVAbN2/?utm_source=ig_embed

സിങ്കു അതിര്‍ത്തിയിലെ സമരപന്തലില്‍ മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ ഉണ്ടാക്കുന്ന മെഷീനാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഖല്‍സ എയ്ഡ് ഫൗണ്ടേഷനാണ് കര്‍ഷകര്‍ക്കായി ഈ യന്ത്രം നല്‍കിയിരക്കുന്നത്. ഇത് കൂടാതെ ഫൗണ്ടേഷന്‍ മറ്റു അവശ്യ വസ്തുക്കളായ വെള്ളം, പുതപ്പ് എന്നിവയൊക്കെ കര്‍ഷകര്‍ക്കായി നല്‍കിയിരുന്നു. ചപ്പാത്തിയുടെ വീഡിയോ എന്‍.ഡി.ടി.വി.ന്യൂസ് ചാനല്‍ പുറത്തു വിട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here