ലഖ്നൗ: 613 കിലോഗ്രാം ഭാരമുള്ള ഭീമൻ മണി രാമക്ഷേത്രത്തിൽ സ്ഥാപിക്കും. സെപ്റ്റംബർ 17 ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്ന് രാമ രഥയാത്രയായാണ് അമ്പലമണി ബുധനാഴ്ച അയോധ്യയിലെത്തിയത്. രാമേശ്വരം മുതൽ അയോദ്ധ്യ വരെ രാമരഥം ഓടിച്ച രാജ് ലക്ഷ്മി മാഡ, 10 സംസ്ഥാനങ്ങളിലായി 4,500 കിലോമീറ്റർ ദൂരം സഞ്ചരിച്ചു.
613 കിലോഗ്രാം മണി മുഴങ്ങുമ്പോൾ, ക്ഷേത്രനഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കും. മണിയുടെ ശബ്ദം ഓം എന്ന മന്ത്രത്തിലാകും മണിനാദം പ്രതിധ്വനിക്കുക. രാമ രഥയാത്ര സംഘടിപ്പിച്ചത് ചെന്നൈ ആസ്ഥാനമായുള്ള ‘ലീഗൽ റൈറ്റ്സ് കൗൺസിൽ’ ആണ്. വെങ്കലം കൊണ്ട് നിർമ്മിച്ച ശ്രീരാമൻ, ഭാര്യ സീത, സഹോദരൻ ലക്ഷ്മൺ, ഗണപതി, ഹനുമാൻ എന്നിവരുടെ വിഗ്രഹങ്ങളും രാമരഥത്തിൽ വഹിച്ചിരുന്നു. 4.1 അടി ഉയരമുള്ള ‘ഗ്രാൻഡ് ബെൽ’ അതിൽ “ജയ് ശ്രീ റാം” എന്ന് എഴുതിയിട്ടുണ്ട്.
മണിയും വിഗ്രഹങ്ങളും ലീഗല്‍ റൈറ്റ് കൗണ്‍സില്‍ അംഗങ്ങള്‍ രാം മന്ദിർ ട്രസ്റ്റ് സെക്രട്ടറിക്ക് കൈമാറി.
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…
ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…