ജയ്പൂര്‍: ഐ.എ.എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും തമ്മില്‍ പ്രണയത്തിലായതു മുതല്‍ ഈ ഐ.എ.എസ്. ദമ്പതിമാര്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് വ്യത്യസ്ഥ മതസ്ഥരായിരുന്ന ഇവര്‍ വിവാഹം കഴിച്ചപ്പോഴും വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ച് കുടുംബകോടതിയില്‍ സംയകുത്മായി വിവാഹമോചനത്തിന് ഹരജി നല്‍കിയിരിക്കുകയാണ്.
2015 സിവില്‍ സര്‍വ്വീസ് ബാച്ചിലെ ഒന്നാം റാങ്കുകാരയായിരുന്നു ടിന ദബി. അതേ വര്‍ഷം അതേ ബാച്ചില്‍ രണ്ടാം റാങ്കുകാരനായിരുന്നു അഥര്‍ ഖാന്‍. ഇരുവരും ഒരേ വര്‍ഷം പരീക്ഷ എഴുതുകയും ഒരേ വര്‍ഷം പ്രിലിംസ് പാസാവുകയും മെയിന്‍ എഴുതി എടുത്ത് ഒരേപോലെ ഇന്റര്‍വ്യു കഴിഞ്ഞ് ഒരേ ബാച്ചില്‍ മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമിയില്‍ ട്രെയിനിംഗിന് ജോയിന്‍ ചെയ്യുകയും ചെയ്തവരാണ്. തുടര്‍ന്ന് അവിടെ വച്ചായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. കാശ്മീര്‍ സ്വദേശിയായ അഥര്‍ഖാന്‍ അതേ ബാച്ചിലെ ഒന്നാം റാങ്കുകരിയായ ദളിത് പെണ്‍കുട്ടിയായ ടിനയെ പ്രണയിക്കുകയായിരുന്നു.
ടിന ഒന്നാം റാങ്കു നേടുന്ന ആദ്യ ദളിത് യുവതികൂടെ ആയിരുന്നത് കൂടുതല്‍ വാര്‍ത്ത പ്രാധ്യാനമായി. ഇരുവരുടെയും പ്രണയം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും വന്‍ ചര്‍ച്ചാ വിഷയമായിരുന്നു. ഇവര്‍ വ്യവസ്ഥ മതസ്ഥരായതും വന്‍ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. പിന്നീട് അവരുടെ തീരുമാനത്തിന് മുന്‍പില്‍ മറ്റൊന്നും വിലപോവില്ലെന്നുറപ്പായതോടെ ഇരുവരും വിവാഹത്തിന് തയ്യാറാവുകയും അത് വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുകയും ചെയ്തു. ഇവരെ അനുകൂലിച്ചും എതിര്‍ത്തും നിരവധിപേര്‍ രംഗത്ത് എത്തി. ഇവരുടെ വിവാഹത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ഹിന്ദു മഹാസഭ രംഗത്ത് വരികയും പ്രതികരിക്കുകയും ചെയ്തിരുന്നു.
ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട കാവൻ മലയാളി അഡ്വ: സജി സുരേന്ദ്രന്റെ പൊതുദർശനം ജനുവരി 17, ശനിയാഴ്ച നടക്കും. Mathews Funeral…
ഡബ്ലിനിലെ നോർത്ത്‌സൈഡ് ഹോം കെയർ സർവീസസിൽ ജോലി ചെയ്യുന്ന ഏകദേശം 50 ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിൽ അനിശ്ചിതകാല…
ന്യൂയോർക്: 2026-ൽ വടക്കേ അമേരിക്കയിൽ (അമേരിക്ക, കാനഡ, മെക്സിക്കോ) നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ ടിക്കറ്റുകൾക്കായി ഫുട്ബോൾ ആരാധകരുടെ വൻ തിരക്ക്.…
ഇല്ലിനോയ്: ഇല്ലിനോയിസ് സുപ്രീംകോടതിയിലെ ആദ്യ ഇന്ത്യൻ അമേരിക്കൻ ജസ്റ്റിസായി സഞ്ജയ്.ടി.ടെയിലർ ജനുവരി 30-ന് ചുമതലയേൽക്കും. ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യൻ…
ഫ്ലോറിഡ: കൗണ്ടിയിൽ മണൽക്കുഴി കുഴിക്കുന്നതിനിടെ മൺകൂന ഇടിഞ്ഞുവീണ് രണ്ട് ആൺകുട്ടികൾ ശ്വാസംമുട്ടി മരിസിട്രഫ്ലോറിഡയിലെസ്ച്ചു. ഇൻവർനെസ് മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളായ ജോർജ്ജ്…
വാഷിംഗ്‌ടൺ ഡി സി : അമേരിക്കയിൽ 'റിയൽ ഐഡി' (REAL ID) അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള അംഗീകൃത തിരിച്ചറിയൽ…