ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി. ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാർക്കും, വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും തീരുമാനം ബാധകമല്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തില്‍ നിരവധി പേരെയാണ് ഇറാനില്‍ തുറങ്കില്‍ അടച്ചത്. പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു ഇവര്‍ക്ക് ശിക്ഷയില്‍ ഇളവില്ലെന്നും ഇറാന്‍ വിശദമാക്കി.
മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്. ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു. പലമേഖലയില്‍ നിന്നുള്ള ഇറാന്‍ ജനതയാണ് സമരത്തിന് പിന്തുണയുമായി എത്തിയത്. 1979ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക രാജ്യത്തെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇറാന്‍ ഭരണകൂടം നിര്‍ബന്ധിതരായിരുന്നു. സെപ്തംബറില്‍ ആരംഭിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് 20000ത്തോളം പേരെയാണ് ഇറാന്‍ ജയിലില്‍ അടച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിശദമാക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…