തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് സംവിധാനം കെ.ഫോണിന്റെ ആദ്യ ഘട്ടം ഇന്ന് വൈകീട്ട് അഞ്ചരക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം.എം മണി അധ്യക്ഷനാകും. ധനമന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കും.
കെ- ഫോണിന്റെ ആദ്യഘട്ട കണക്ടിവിറ്റി പൂര്‍ത്തിയായത് തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് . തുടക്കത്തിൽ ഈ ഏഴ് ജില്ലകളിലെ 1000 സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നാണ് റിപ്പോർട്ട്.
സംസ്ഥാന സർക്കാരിന്റെ അതിവേഗ ഇന്റർനെറ്റ് പ്രൊവൈഡിങ്ങ് പദ്ധതിയാണ് കെ ഫോണ്‍ പദ്ധതി.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആണ് നെറ്റ്‌വർക്ക് നിയന്ത്രണ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.
ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനുകളാണ് കെ.ഫോൺ വഴി നൽകാൻ ഉദ്ദേശിക്കുന്നത്. 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും. കെ ഫോണ്‍ പദ്ധതി ചെലവ് 1531 കോടിരൂപയാണ്. ഇതിന്റെ 70 ശതമാനം തുക കിഫ്ബി നൽകും.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…