Categories: Top Stories

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരം മലപ്പുറം

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന പത്ത് നഗര പ്രദേശങ്ങളില്‍ ഒന്നാം സ്ഥാനത്ത് മലപ്പുറം. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദ് ഇക്കണോമിസ്റ്റ് തയ്യാറാക്കിയ ലോക റാങ്കിംഗ് പട്ടികയില്‍ നാലാമത് കോഴിക്കോടും പത്താമത് കൊല്ലവുമാണ്.

പത്ത് പേരുകളുള്ള പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരുകളും കേരളത്തില്‍ നിന്നു തന്നെ. ചൈനയില്‍ നിന്നുമുണ്ട്  മൂന്നു നഗര പ്രദേശങ്ങളുടെ പേരുകള്‍. ഷാര്‍ജ എട്ടാമതായും മസ്‌കറ്റ് ഒമ്പതാമയും പട്ടികയിലുണ്ട്. 2015 മുതല്‍ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്കു കണക്കാക്കി രൂപം നല്‍കിയതാണു പട്ടിക.

മലപ്പുറം 44.1 ശതമാനം വളര്‍ച്ചാ നിരക്കുമായാണ് കുതിക്കുന്നത്. കോഴിക്കോട് 34.5 ശതമാനവും കൊല്ലം 31.1 ശതമാനവും നിരക്കോടെ മുന്നേറുന്നു. വിയറ്റ്‌നാമിലെ കാന്‍തോ- 36.7, ചൈനയിലെ സുക്വിയാന്‍ – 36.6,  നൈജീരിയയിലെ അബുജ -34.2 , ചൈനയിലെ സുഷു- 32.5 ,ചൈനയിലെ തന്നെ പുതിയാന്‍ -32.2, യുഎഇ യിലെ ഷാര്‍ജ -32.2 , ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റ് -31.4 എന്നിവയും പട്ടികയിലുണ്ട്.

2017 ലെ കണക്കനുസരിച്ച് ജനസംഖ്യാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആഗോള നഗരം ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോ (37.4 ദശ ലക്ഷം ) ആണെങ്കില്‍ രണ്ടാം സ്ഥാനത്തുണ്ട് ഡല്‍ഹി (27.6 ദശ ലക്ഷം).ആറാമതാണ് മുംബൈ ( 19.8 ദശ ലക്ഷം ) . 2017 ലെ കണക്കു പ്രകാരം ചൈനയാണ് 141 കോടി ജനസംഖ്യയുമായി ലോകരാജ്യങ്ങളില്‍ ഒന്നാമത്. 134 കോടിയുമായി ഇന്ത്യ രണ്ടാമതാണ്. പക്ഷേ, ദ് ഇക്കണോമിസ്റ്റ് തയ്യാറാക്കിയ ലിസ്റ്റിലെ അനുമാനം 2040 ല്‍ ഇന്ത്യ ഒന്നാമതും( 19.8 ദശ ലക്ഷം ) ചൈന രണ്ടാമതും( 19.8 ദശ ലക്ഷം ) എത്തുമെന്നാണ്.

Newsdesk

Recent Posts

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment)…

13 hours ago

അനധികൃത പാർക്കിംഗ്: ഡബ്ലിൻ സിറ്റി സെന്ററിൽ ക്ലാമ്പിങ്ങിന് പകരം ഇനി പിഴയും ടോവിങും ശക്തമാകും

ഡബ്ലിൻ സിറ്റി സെന്ററിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരായ നടപടികളിൽ വലിയ മാറ്റം വരുന്നു. നിലവിലെ ക്ലാമ്പിങ് സംവിധാനം ഗണ്യമായി…

16 hours ago

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു

മേയോ മലയാളി ഷാൻ മാത്യു അന്തരിച്ചു. കാസിൽബാർ നിവാസിയാണ് കൊല്ലം സ്വദേശിയായ ഷാൻ മാത്യു. 39 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.…

23 hours ago

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിൽ സാങ്കേതിക തകരാർ; അയർലണ്ടിലെ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് അയർലൻഡിലെ ഉൾപ്പെടെ വിമാന സർവീസുകൾ താളം തെറ്റി. ഏകദേശം…

1 day ago

സെപ്റ്റംബറിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ 20ന്

സെപ്റ്റംബർ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ സെപ്റ്റംബർ 20…

2 days ago

സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്: ആദ്യമായി വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുമോ?

നികുതി ഇളവ് സഹായകരമാകുമെങ്കിലും വീടുകളുടെ വില വീണ്ടും ഉയരാൻ ഇടയുണ്ടെന്ന് വിദഗ്ധർ ഡബ്ലിൻ: ആദ്യമായി വീട് വാങ്ങുന്നവർക്ക് നിലവിലുള്ള 1…

2 days ago