മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് മലയാളി വിദ്യാര്‍ത്ഥിനിക്ക്. തൃശ്ശൂര്‍ സ്വദേശിയായ ഗോപിക കൊട്ടന്‍തറയില്‍ ഭാസിക്കാണ് ഷാരുഖിന്റെ പേരിളുള്ള സ്‌കോളര്‍ഷിപ്പ് ലഭിച്ചത്.
രാജ്യത്തെ 800 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഗോപികയെ സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുത്തത്. നാലുവര്‍ഷത്തേക്കാണ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. കാര്‍ഷികമേഖലയിലെ ഉപരിപഠനത്തിനാണ് ഈ തുക.
സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ലാ ട്രോബ് യൂണിവേഴ്‌സിറ്റിയാണ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്.
മുംബൈയില്‍ വെച്ചുനടന്ന ചടങ്ങില്‍ ഷാരുഖ്ഖാന്‍ ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഈ സായാഹ്നം ഗോപികയ്ക്കും അവളുടെ കുടുംബത്തിനും അവകാശപ്പെട്ടതാണെന്നും ഗോപികയോട് ഇഷ്ടമുള്ളത്രയും പഠിക്കണമെന്നും ഷാരൂഖ് പറഞ്ഞു. ഗോപികയെ പഠിക്കാന്‍ പിന്തുണച്ച കുടുംബത്തിന് നന്ദി പറയുന്നതായും താരം പറഞ്ഞു.
കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…
"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…
25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…
കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…
ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…
അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…