Top Stories

ലോകത്ത് നുണപറയാത്ത മനുഷ്യനുണ്ടെങ്കില്‍ അത് മറഡോണ മാത്രമാണ് -ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: ഒരുപക്ഷേ, കേരളത്തിലേക്ക് മറഡോണയെ കൊണ്ടുവരികയും കേരള ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ ആരാധനയുടെ പുതിയ പൂച്ചെണ്ടുകള്‍ വിരിയിക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച ഒരു വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. തന്റെ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടപ്പെട്ടു എന്നാണ് ദുഃഖത്തോടെ മനോരമ ന്യൂസിന് നല്‍കിയ അനുശോചന വാക്കുകളിലൂടെ ബോബി പ്രകടമാക്കിയത്.

ഒരു തികഞ്ഞ ഫുട്‌ബോള്‍ പ്രേമിയും മികച്ച ഒരു സ്‌പോട്‌സ്മാന്‍ സ്പ്ിരിറ്റുമുണ്ടായിരുന്ന ബോബി ചെമ്മണ്ണൂര്‍ പലതവണ മറഡോണയെ പലയിടത്തും ദുബായിലും മറ്റും വച്ച് കാണുവാന്‍ വളരെ മുന്‍പേ ശ്രമിച്ചിരുന്നുവെന്നും പിന്നീട് അതിനുള്ള അവസരം ഒത്തു വന്നപ്പോള്‍ തനിക്ക് ആത്മാര്‍ത്ഥതയും സത്യവും മാത്രം പറയുന്ന ഒരു സുഹൃത്തിനെയാണ് ലഭിച്ചതെന്നും ആ വിയോഗം തനിക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും ബോബി വ്യക്തമാക്കി.

https://www.manoramanews.com/news/kerala/2020/11/26/bobby-chemmannur-on-maradona.html

ജീവിതത്തില്‍ ഒരിക്കലും നുണപറയാത്ത മനുഷ്യനാണ് മറഡോണ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ തനിക്ക് അദ്ദേഹത്തോട് ആരാധനയും ബഹുമാനവും കൂടിയെന്നാണ് ബോബി വ്യക്തമാക്കുന്നു. ഒരിക്കല്‍ മദ്യം ചെറുതായി കഴിച്ച് ബോബിയും മറഡോണയും കുറെ സമയം ചിലവിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ മറഡോണ പൊട്ടിക്കരഞ്ഞുകൊണ്ട് ഒരു നഗ്നസത്യം തന്നോട് വെളിപ്പെടുത്തി. ഡ്രഗ്‌സ് ഉപയോഗിച്ചു എന്നു പറഞ്ഞ് മറഡോണയെ കളിയില്‍ നിന്നും പുറത്താക്കിയത് ചതിയായിരുന്നുവെന്നും താന്‍ ചതിക്കപ്പെട്ടത് അറിഞ്ഞില്ലെന്നും മറഡോണ കരഞ്ഞുകൊണ്ട് ബോബിയോട് മനസ്സു തുറന്നു.

കാലിന്റെ നഖം പഴുത്ത് കളിക്കാന്‍ ബുദ്ധിമുട്ടായി ഇരിക്കുന്ന സന്ദര്‍ഭത്തില്‍ അതിനുള്ള മരുന്ന് ചോദിച്ചപ്പോള്‍ അതിന് വേണ്ടി നല്‍കിയ മരുന്നില്‍ നിരോധിക്കപ്പെട്ട മരുന്ന് ഉള്‍പ്പെടുത്തി മറഡോണ പോലും അറിയാതെ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ തന്നെ മറഡോണയെ ഒറ്റു കൊടുക്കുകയും തുടര്‍ന്ന് ടെസ്റ്റ് ചെയ്തപ്പോള്‍ അത് പിടിക്കപ്പെടുകയും തുടര്‍ന്ന് ലോകത്തിന് മുന്‍പില്‍ നാണം കെടുത്തി മറഡോണയെന്ന ഇതിഹാസ കളിക്കാരനെ എന്നെന്നേക്കുമായി കളിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. അതൊരു ഫുട്‌ബോള്‍ ലോബിയുടെ ചീപ് ചതിയായിരുന്നു എന്നു പറഞ്ഞ് ഫുട്‌ബോളിനെ ഹൃദയംകൊണ്ട് സ്‌നേഹിച്ച മറഡോണ പൊട്ടിക്കരയുകയായിരുന്നുവെന്ന് ബോബി വെളിപ്പെടുത്തി.

അവസാനമായി അദ്ദേഹത്തെ ഒന്നു കാണുവാന്‍ എംബസി വഴി താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും നടക്കുമോ എന്നറിയില്ലെന്നും വിഷമത്തോടെ ബോബി വ്യക്തമാക്കി. പലതവണ കാണുവാന്‍ ശ്രമിച്ചപ്പോഴൊന്നും ഈ ഇതിഹാസ താരത്തിനെ കാണുവാന്‍ സാധിച്ചില്ലെന്നും പിന്നെ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും സ്‌പോര്‍ട്‌സിനോടുള്ള താല്പര്യങ്ങളും എല്ലാം വീഡിയോ സഹിതം കാണിച്ചതിന് ശേഷമാണ് മറഡോണ തനിക്ക് നേരില്‍ കാണുവാനുള്ള സമ്മതം തന്നതും തുടര്‍ന്ന് ഒരു നല്ല സൗഹൃദം ഉടലെടുക്കുകയും ചെയ്തുവെന്നും ബോബി വെളിപ്പെടുത്തി.

മറ്റു പല കളിക്കാരും കോടികള്‍ ഫുട്‌ബോളില്‍ നിന്നും സമ്പാദിച്ചുവെങ്കിലും ഈ മനുഷ്യന്റെ ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നും കാണുകയില്ലെന്ന് ബോബി പറഞ്ഞു. തനിക്ക് നേരിട്ട് അത് അനുഭവം ഉണ്ടെന്നും പണത്തിനോട് യാതൊരു ആസ്‌കതിയുമില്ലാത്ത പച്ചയായ മനുഷ്യനായിരുന്നു മറഡോണ എന്നും ബോബി വെളിപ്പെടുത്തി.

(ചിത്രങ്ങള്‍/വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

Newsdesk

Recent Posts

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

20 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

22 hours ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago

Bord Gáis Energy ഗ്യാസ്–വൈദ്യുതി നിരക്കുകൾ കൂട്ടുന്നു; €317 വരെ അധിക ചെലവ്

അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…

2 days ago