ന്യൂസിലാൻഡ്: ലോകത്തെ കൊവിഡ് 19 കേസുകൾ 30 ലക്ഷത്തിലേക്കെത്തി നിൽക്കുമ്പോൾ ജസീന്ത ആർഡെൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡിനെ പിടിച്ചു കെട്ടിയ ന്യൂസിലാൻഡ് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വലിയ ഇളവുകളാണ് ന്യൂസിലാൻഡ് നൽകിയിരിക്കുന്നത്. ആളുകൾക്ക് ജോലിക്ക് പോകാനും, പുറത്ത് പോയി സമയം ചിലവഴിക്കാനും, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി ന്യൂസിലാൻഡ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാലാഴ്ച്ചത്തെ കടുത്ത നിയന്ത്രണങ്ങൾക്ക് ശേഷമാണ് ന്യൂസിലാൻഡ് ലോക്ക് ഡൗണിൽ ഇളവുകൾ നൽകുന്നത്.
ന്യൂസിലാൻഡ് പൂർണമായും കൊവിഡ് മുക്തമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ലോക ശ്രദ്ധ നേടിയ ന്യൂസിലാൻഡിന്റെ പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറയുന്നു. കൊവിഡുമായി ബന്ധപ്പെട്ട ഒറ്റപ്പെട്ട കേസുകൾ രാജ്യത്ത് വാക്സിൻ കണ്ടുപിടിക്കുന്നത് വരെ ഇനിയുമുണ്ടാകാൻ സാധ്യത ഉണ്ടെന്നും അവർ പറഞ്ഞു.
ജോലി സ്ഥലങ്ങൾ ഉൾപ്പെടെ പ്രവർത്തിക്കാൻ ആരംഭിക്കുമെങ്കിലും വർക്ക് ഫ്രം ഹോം ചെയ്യാൻ സാധിക്കുന്നവർ അത് തന്നെ തുടരുന്നതായിരിക്കും നല്ലെതെന്നും സർക്കാർ അറിയിച്ചു.
നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും അടുത്ത രണ്ടാഴ്ച്ചത്തേക്ക് മാളുകൾ, പബ്ബുകൾ എന്നിവിടങ്ങളിൾ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശമുണ്ട്. ജസീന്ത ആർഡെന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റിന്റെ കൊവിഡ് പ്രതിരോധം ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രസമ്മേളനത്തിലൂടെയും ഫെയ്സ്ബുക്ക് ലെെവിലൂടെയുമൊക്കെ ജനങ്ങളുടെ ആശങ്കകൾ മനസിലാക്കിയാണ് ജസീന്ത കൊവിഡ് കാലത്ത് പ്രവർത്തിച്ചത്. ന്യൂസിലാന്റിൽ മുസ്ലിം പള്ളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കറുത്ത വസ്ത്രവും തലയിൽ ഷാളും ധരിച്ച് ആശ്വാസവാക്കുമായി മുസ്ലിംകളുടെ അടുത്തെത്തിയും ജസീന്ത മാധ്യമ ശ്രദ്ധ നേടിയിരുന്നു.
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…
കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…
മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…
സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…