ഹൈദരാബാദ്: പ്രായം ചിലപ്പോള്‍ നമ്മളെക്കൊണ്ട് കുരങ്ങ് കളിപ്പിക്കും എന്നു പറയുന്നതുപോലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്ലസ്ടു ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായി. മറ്റൊരു വിദ്യാര്‍ത്ഥി ഇതിന്റെ വീഡിയോയും ഫോട്ടോയും എടുത്തു. നവംബറില്‍ നടന്ന ഈ സംഭവം സമീപ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം ഗുരുതരമായ പ്രശ്‌നമായി തീര്‍ന്നു.
വകതിരിവില്ലാതെ കുട്ടികള്‍ നടത്തിയത് ക്രിമിനല്‍ കുറ്റമായി മാറി. പ്രയപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ വിവാഹം ചെയ്യാന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ല. ഇതെക്കുറിച്ച് ബോധമില്ലാത്ത വിദ്യാര്‍ത്ഥികള്‍ ചെയ്ത ഈ കാര്യം ആരോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചതോടെ നിമിഷങ്ങള്‍ക്കുള്ളില്‍ വന്‍ വിവാദങ്ങള്‍ ഇതിന്റെ പേരില്‍ ഉണ്ടായി. അന്ധ്രാപ്രദേശിലെ രാജമുണ്ടിയിലെ ഒരു സ്‌കൂളിലാണ് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വിവാഹം കഴിച്ചത്. തുടര്‍ന്ന് ക്ലാസ്മുറിയില്‍ താലികെട്ടുകയും പെണ്‍കുട്ടിയെ ചെറുക്കന്‍ സിന്ദൂരം ചാര്‍ത്തുന്നതും യൂട്യൂബ് വീഡിയോയില്‍ വ്യക്തമായി കാണാം.
തുടര്‍ന്ന് ഈ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്‌കൂള്‍ അധികൃതര്‍ക്ക് എടുക്കേണ്ടി വന്നു. മൂവരെയും സ്‌കൂളില്‍ നിന്നും പുറത്താക്കിയതായി ഹൈദരാബാദ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പെണ്‍കുട്ടിയുടെ വീട്ടുകാരെ ബോധ്യപ്പെടുത്താനായിരുന്നു ഇത്തരത്തില്‍ ഒരു വീഡിയോ ചെയ്തത് എന്നാണ് കുട്ടികളുടെ വാദം. എന്നാല്‍ അതെങ്ങിനെ സോഷ്യല്‍ മീഡിയവഴി പ്രചരിച്ചു എന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു വിവരവുമില്ല.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ ഇത്തരം രംഗങ്ങള്‍ മാധ്യമങ്ങളിലൂടെ ആര്‍ക്കും പ്രചരിപ്പിക്കാന്‍ അധികാരമില്ല. അത് ആര് ചെയ്താലും സൈബര്‍ ക്രൈം പ്രകാരം കുറ്റകരവുമാണെന്നിരിക്കേ, ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഇത് വൈറലായതിന് ശേഷമാണ് ശശിക്ഷേമ വകുപ്പും പോലീസും ഇതില്‍ ഇടപെടുന്നത്. നിയമപരമായി ചിലപ്പോള്‍ വിവാഹം കഴിച്ച വിദ്യാര്‍ത്ഥികള്‍ വിചാരണ നേരിടേണ്ടി വന്നേക്കും. വിശദമായ കേസ് ചാര്‍ജ്ജ് ചെയ്ത് വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടുന്ന കൗണ്‍സിലിംഗ് നല്‍ക്കാനും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എന്നാല്‍ വീഡിയോ പുറത്തുവിട്ടതിനെ ക്രൈം ആയി കണ്ട്, അതിന് കേസെടുത്ത് ചാര്‍ജ്ജ് ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
അയർലണ്ടിലെ ദേശീയ ബസ് സർവീസായ Bus Éireann, രാജ്യവ്യാപകമായി 13 സ്ഥലങ്ങളിലായി പാർട്ട് ടൈം ഡ്രൈവർമാരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്…
മലയാള സിനിമയിലെ ജനപ്രിയരായ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥ ഭാവങ്ങളോടെ ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന…
പി.പി. ചെറിയാൻ ദൈവത്തോളം ഉയരത്തിൽ എത്താൻ പണ്ട് മനുഷ്യൻ പണിതുയർത്തിയ ബാബേൽ ഗോപുരം പാതിവഴിയിൽ തകർന്നു വീണത് ചരിത്രം. എന്നാൽ…
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസ്സുകാരൻ പിതാവിനെ വെടിവെച്ചുകൊന്നു. 42-കാരനായ ഡഗ്ലസ് ഡയറ്റ്‌സ്…
മേരിലാൻഡ്: ജർമ്മൻ ടൗണിൽ നിന്ന് 13 വയസ്സുകാരിയെ കാണാതായതായി റിപ്പോർട്ട്. ഏഞ്ചല റെയസ് (Angela Reyes) എന്ന പെൺകുട്ടിയെയാണ് ജനുവരി…
അറ്റ്‌ലാന്റ: പ്രമുഖ ക്രൈസ്തവ ഗാനരചയിതാവും സംഗീതജ്ഞനുമായ റവ. ജേക്കബ് തോമസ് (അനിക്കാട് അച്ചൻ)നയിക്കുന്ന സുവർണ്ണനാദം വോള്യം 41 'ഫേസ് ടു…