സഹ്യൻ ചാഞ്ഞിറങ്ങി, അറബിക്കടലലകൾക്കു കളിമുറ്റം ഒരുക്കുന്ന മലയാള മണ്ണിൽ, പണ്ടെങ്ങോ ഐശ്വര്യപ്രതാഭത്തോടെ നാടുവാണിരുന്ന മന്നൻ മഹാബലിയുടെ സൽഭരണത്തിന്റെ നല്ലനാളുകൾ മലയാള മുറ്റത്തണയുമ്പോൾ, കേളിയും നന്മയുടെ തൂശനിലയിൽ, തുമ്പപ്പൂചോറു വിളമ്പി, സ്നേഹസമ്പന്നതയുടെ കറികൾ കൂട്ടിക്കുഴച്ച്, ഉദയചക്രവാളത്തോളം ഉയരുന്ന സമത്വസുന്ദര ഭാസുരഭാവിയെന്ന പാൽപ്പായസ മധുരമായ ഓണസംസ്കാരത്തെ കെങ്കേമമായി ഈ വർഷവും കൊണ്ടാടുന്നു. ഉദരത്തിന്റെ വിശപ്പകറ്റാൻ, പ്രവാസി കുപ്പായം എടുത്തണിഞ്ഞ മലയാളിയുടെ, ഹൃദയ വിശപ്പിന്റെ ആഘോഷമായി മറുനാട്ടിൽ ഒരോ മലയാളിയും കൊണ്ടാടുന്ന ഓണാഘോഷം ഇത്തവണ കേളി ഒരുക്കുന്നത് 2022 സെപ്റ്റംബർ പത്തിനാണ്. വർണ്ണാഭമായ കലാസാംസ്കാരിക പരിപാടികൾക്കൊപ്പം നിലാവും മായുന്നു, ജീവാംശമായി, പവിഴമഴയെ, നീ ഹിമമഴയായി തുടങ്ങിയ വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ശ്രവണസുന്ദരമായ നിരവധി ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ മനം കവർന്ന യുവഗായകൻ Dr. K.S. ഹരിശങ്കർ നയിക്കുന്ന പ്രഗതി ബാൻഡ് സെപ്റ്റബർ പത്തിന് കേളി പൊന്നോണനാളിൽ സ്വിറ്റ്സർലാൻഡിൽ സംഗീത മഴയായ് പെയ്തിറങ്ങുന്നു.
സംഗീതപ്രേമികൾ നെഞ്ചിലേറ്റിയ അനശ്വര ഗാനങ്ങൾക്കൊപ്പം പുതിയ തലമുറയിലെ ഗാനങ്ങളും കോർത്തിണക്കി ജനഹൃദങ്ങളെ ത്രസിപ്പിക്കുന്ന സംഗീത മാസ്മരികതയുടെ നവ്യാനുഭൂതിയിലേയ്ക്കും, ഉത്സവങ്ങളിലൂടെ ഊഷ്മളമാകുന്ന ബന്ധങ്ങളുടെ സ്നേഹമന്ത്രണമായ ഓണസദ്യയിലേയ്ക്കും സകലരേയും സന്തോഷപൂർവ്വം സെപ്റ്റംബർ പത്തിന് കുസ്നാഹ്റ്റിലെ ഹെസ്ലി ഹാളിലേയ്ക്ക് കേളി ഹാർദ്ദമായി ക്ഷണിക്കുന്നു.
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…