റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ
റാന്നി: റാന്നി, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ താമസിയ്ക്കുന്ന കുടുംബാഗങ്ങൾക്കും, സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ് – ന്യൂ ഈയർ ഗിഫ്റ്റും ആശംസാ സന്ദേശവും നൽകുന്നതിന് ‘റാന്നി ഫാർമേഴ്സ് മാർക്കറ്റ്’ വാണിജ്യ പോർട്ടൽ (www.rannifarmersmarket.com) അവസരം ഒരുക്കുന്നു.
വിഷരഹിത കൃഷിയെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും, ജൈവ കർഷകരുടെ വിഷരഹിത ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിപണനം ചെയ്യുന്നതിനുമായി റാന്നി ഫാർമേഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ റാന്നിക്കാരായ വിദേശ മലയാളികളുടെ സഹായത്തിൽ ആരംഭിച്ച സംരംഭമാണിത്.
ഗ്രാമീണ കർഷകർക്കും വീട്ടമ്മമാർക്കും വിദ്യാർത്ഥികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. നമ്മുടെ കൃഷിയിടത്തിൽ നിന്നും ലഭ്യമായ ഉൽപന്നങ്ങൾ മൂല്യ വർദ്ധിത ഉൽപന്നങ്ങളാക്കി ബ്രാൻഡ് ചെയ്ത് വിപണനം ചെയ്യുന്നതിന് ആവിശ്യമായ സഹായങ്ങൾ റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ മാനേജ്‌മെന്റ് നൽകുന്നതാണ്.
ചെറുകിട കർഷകരിൽ നിന്നും വിഷരഹിത ഉൽപന്നങ്ങൾ ശേഖരിച്ചു പൊതു സമൂഹത്തിൽ വിതരണം ചെയ്യുന്നതിന് നാടിനെ സ്‌നേഹിയ്ക്കുന്ന പ്രവാസി സമൂഹത്തിൽ നിന്നും വലിയ പ്രോത്സാഹനമാണ് ലഭിയ്ക്കുന്നത്.കേരളത്തിലെ ജൈവ കർഷകരുമായി സഹകരിച്ച് തവിട് ചേർന്ന അരി, ശുദ്ധമായ തേൻ, വെളിച്ചെണ്ണ, ഏലയ്ക്ക, ഗ്രാമ്പൂ, കരിമ്പിൻ ശർക്കര, കുരുമുളക്, വീട്ടമ്മമാർ തയ്യാറാക്കിയ കറി മസാലകൾ, തൊടിയിൽ ലഭ്യമായ ഔഷധ കൂട്ടുകളും ശുദ്ധമായ വെളിച്ചെണ്ണയും ഉപയോഗിച്ച് തയ്യാറാക്കിയ പ്രകൃതിദത്ത സുഗന്ധമുള്ള കാച്ചിയ എണ്ണ തുടങ്ങിയ ഗ്രാമീണ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ‘റാന്നി ഫാർമേഴ്സ് മാർക്കറ്റ്’ വാണിജ്യ പോർട്ടൽ വിപണിയിൽ എത്തിയ്ക്കുന്നു.
നമ്മുടെ ആഘോഷങ്ങൾക്കൊപ്പം ചെറുകിട കർഷകരെ സഹായിക്കുന്നതിന് വിദേശ മലയാളികളുടെ സഹകരണത്തിൽ ഫാം ടൂറിസം, കാർഷിക ഉല് പന്നങ്ങളുടെ സംസ്‌കരണ യൂണിറ്റ്, മാതൃകാ കൃഷി തോട്ടം, കാർഷിക വിപണി തുടങ്ങിയ വിപുലമായ പദ്ധതികൾ ഒരുക്കുമെന്ന് റാന്നി ഫാർമേഴ്‌സ് ഗ്രൂപ്പ് ഭാരവാഹികളായ റോയി ജോർജ്, ഡയസ് ഇടിക്കുള, ജോയ്‌സ് മാത്യു, ജീമോൻ മാത്യു, ക്ളീബോ ഇടിക്കുള, മാത്യു.വി.തോമസ്, വിനോദ് ഏബ്രഹാം എന്നിവർ അറിയിച്ചു.
റാന്നി ഫാർമേഴ്സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ
https://rannifarmersmarket.com/
അയർലണ്ടിൽ IRP renewal-ഉം പുതിയ work permit issuance-ഉം സംബന്ധിച്ചുണ്ടാകുന്ന വലിയ കാലതാമസം കാരണം ആയിരക്കണക്കിന് ആളുകൾ ഗുരുതര ബുദ്ധിമുട്ടുകൾ…
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…