കെനിയ: ജന്തുലോകത്തെ അപൂര്‍വ വിഭാഗമായിരുന്ന വെള്ള ജിറാഫുകളെ വേട്ടക്കാര്‍ വെടിവെച്ചു കൊന്നു. വടക്കു കിഴക്കന്‍ കെനിയയിലെ സംരക്ഷിത വന മേഖലയില്‍ വെച്ചാണ് ഇവയെ കൊലപ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍ പെട്ട രണ്ടു ജിറാഫുകളെയാണ് വെടിവെച്ച് കൊന്നിരിക്കുന്നത്. ഒരു പെണ്‍ജിറാഫും ഇതിന്റെ കുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇനി ലോകത്ത് ഈ വിഭാഗത്തില്‍ ഒരൊറ്റ ജിറാഫു മാത്രമേ ലോകത്തുള്ളൂ എന്നാണ് കരുതപ്പെടുന്നത്.
2017 ല്‍ ഈ വെള്ള ജിറാഫുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ ലോകപ്രശസ്തരാവുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്.
ലൂസിയം എന്നു പറയുന്ന ഒരു ശാരീരിക അവസ്ഥ മൂലമാണ് ഇവയ്ക്ക് വെളുത്ത നിറമായത്. മൂന്ന് മാസം മുമ്പാണ് ഇവയെ ഇതിനു മുമ്പ് കണ്ടതെന്നാണ് ഇവ കൊല്ലപ്പെട്ട സംരക്ഷിത വനമേഖലയുടെ മാനേജര്‍ മുഹമ്മദ് അഹ്മദ്‌നൂര്‍ പറയുന്നത്. സംഭവത്തില്‍ കെനിയ വൈല്‍ഡ് ലൈഫ് സൊസൈറ്റി അന്വേഷണം നടത്തുന്നുണ്ട്.
ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ജിറാഫുകളുടെ എണ്ണത്തില്‍ 40% ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മാംസത്തിനും തൊലിക്കുമായുള്ള വേട്ടയാണ് ഇവയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ കാരണം.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…