കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളിൽച്ചെന്നു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഗ്രീമയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണൻ മുംബൈ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലായി.ഉണ്ണികൃഷ്ണൻ അയർലണ്ടിൽ ലക്ച്ചററായി ജോലി ചെയ്യുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൂന്തുറ പൊലീസ് സംഘം പ്രതിയെ കേരളത്തിലെത്തിക്കാനായി മുംബൈയിലേക്ക് തിരിച്ചു. കമലേശ്വരം ആര്യൻകുഴി ശാന്തിഗാർഡൻസ് സോമനന്ദനത്തിൽ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്.രാജ് (30) എന്നിവരെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുൻപ് സജിതയുടെ ഭർത്താവ് റിട്ട. അഗ്രികൾചർ ഡപ്യൂട്ടി ഡയറക്ടർ എൻ.രാജീവ് മരിച്ചതിനു പിന്നാലെയാണ് കുടുംബത്തെ തേടി ഈ ദുരന്തമെത്തിയത്.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
സജിത എഴുതിയ ആത്മഹത്യാക്കുറിപ്പിൽ ഉണ്ണികൃഷ്ണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആറ് വർഷം മുൻപായിരുന്നു അയർലൻഡിൽ ലക്ചററായ ഉണ്ണികൃഷ്ണനും ഗ്രീമയും തമ്മിലുള്ള വിവാഹം. 200 പവൻ സ്വർണ്ണവും വീടും വസ്തുവും സ്ത്രീധനമായി നൽകിയിട്ടും ഗ്രീമയെ ഉണ്ണികൃഷ്ണൻ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വെറും 25 ദിവസത്തിന് ശേഷം ഗ്രീമയെ ഉപേക്ഷിച്ച ഇയാൾ പിന്നീട് വിദേശത്തേക്ക് പോയി മകളെ പൂർണ്ണമായും അവഗണിക്കുകയായിരുന്നുവെന്ന് സജിത കത്തിൽ വ്യക്തമാക്കുന്നു. “എന്റെ മകളെ 25 ദിവസം ഉപയോഗിച്ച ഉടുപ്പു പോലെയാണ് എറിയുന്നത്, അവൾ കെഞ്ചിക്കരഞ്ഞിട്ടും അവന് വേണ്ടായിരുന്നു” എന്ന സജിതയുടെ വാക്കുകൾ വലിയ നോവായി മാറുകയാണ്. പിരിയാൻ തക്ക കാരണങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും തുടർച്ചയായി നേരിട്ട ഈ അവഗണനയും അപമാനവും താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണന്റെ ഒരു ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിനിടെയുണ്ടായ സംഭവങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ച പെട്ടെന്നുള്ള കാരണം. അവിടെ വെച്ച് മറ്റുള്ളവരുടെ മുൻപിൽ ഗ്രീമയെ ഉണ്ണികൃഷ്ണൻ മോശമായി സംസാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. തനിക്ക് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമില്ലെന്ന് അയാൾ കടുപ്പിച്ചു പറഞ്ഞതോടെ സജിത അവിടെ വെച്ച് ബോധരഹിതയായി വീണു. ഈ സംഭവത്തിന് പിന്നാലെയാണ് സയനൈഡ് കഴിച്ച് ജീവനൊടുക്കാൻ അമ്മയും മകളും തീരുമാനിച്ചത്.
മരിക്കുന്നതിന് മുൻപ് സജിത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്‌സാപ്പിൽ ആത്മഹത്യാക്കുറിപ്പ് സന്ദേശമായി അയച്ചിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും വീട് തുറന്നപ്പോൾ താഴത്തെ നിലയിലെ ഹാളിലെ സോഫയിൽ കൈകൾ കോർത്ത നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സമീപത്ത് നിന്ന് രണ്ട് ഗ്ലാസുകളും ആത്മഹത്യാക്കുറിപ്പിന്റെ പകർപ്പും കണ്ടെടുത്തു. തങ്ങളുടെ പേരിലുള്ള വീടും വാഹനങ്ങളും ബന്ധുക്കൾക്ക് നൽകണമെന്നും കുറിപ്പിൽ അന്ത്യേച്ഛയായി സജിത രേഖപ്പെടുത്തിയിട്ടുണ്ട്. സയനൈഡ് ഇവർക്ക് എവിടെ നിന്ന് ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പൂന്തുറ പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
മിനസോട്ട:അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ…
വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible…
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ്…
ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും എന്ന വിഷയത്തെപ്പറ്റി നമ്മിൽ പലർക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റൽ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രാജ്യാതിർത്തികളില്ലാതെ വീഡിയോ…
ഡിലാൻഡ് (ഫ്ലോറിഡ): സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36-കാരൻ പിടിയിലായി. ക്രിസ്റ്റഫർ…
ഐആർപി കാർഡ് പുതുക്കലിനായി കാത്തിരിക്കുന്ന ജീവനക്കാരെ സംബന്ധിച്ച് തൊഴിലുടമകൾക്കുള്ള അറിയിപ്പ് നൽകി ഇമ്മിഗ്രേഷൻ വകുപ്പ്. ഡബ്ലിനിലെ ഇമിഗ്രേഷൻ സർവീസസ് രജിസ്ട്രേഷൻ…