Top Stories

പതിനാറുകാരിയെ 200 ലേറെ പേര്‍ പീഡിപ്പിച്ചു : ബന്ധുവായ സ്ത്രീ പെണ്‍കുട്ടിയെ പലര്‍ക്കും കാഴ്ചവെച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ പെണ്‍കുട്ടിയെ പലര്‍ക്കും എത്തിച്ചു നല്‍കുന്ന വന്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. പിടിയിലായതോടെ പെണ്‍കുട്ടി ദയനീയാവസ്ഥ തുറന്നു പറഞ്ഞതു കേട്ട് ഏവരും ഞെട്ടിത്തരിച്ചുപോയി. തന്നെ ഇതിനകം 200 ലധികം പേര്‍ക്ക് കാഴ്ചവെച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. സ്ത്രീകള്‍ മാത്രം ഓപ്പറേറ്റ് ചെയ്ത ഈ സെക്‌സ് റാക്കറ്റ് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീയാണ് മുന്‍കൈ എടുത്ത് നടത്തിയിരുന്നു. പോലീസ് ബന്ധുവായ സ്ത്രീ ഉള്‍പ്പെടെ ആറുപേരെ അറസ്റ്റു ചെയ്തു.

മധുര നിവാസിയായ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്ന കൊടിയ ക്രൂരതയുടെ കഥ പുറത്തു വരുമ്പോള്‍ വിവരം അറിഞ്ഞ് തമിഴകം ഞെട്ടിത്തരിച്ചു. സ്വന്തം അച്ഛന്റെ സഹോദരിയുടെ നേതൃത്വത്തിലായിരുന്നു പീഢനം നടന്നിരുന്നത്. ഇവരെ മധുര തലക്കുളം പോലീസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തു. സംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. ഇനി എത്രപേര്‍ ഈ ശൃംഖലയുടെ കണ്ണികളായിട്ടുണ്ടെന്ന് പോലീസ് അന്വേഷിച്ചു വരുന്നു.

മനുഷ്യക്കടത്ത് സംബന്ധിച്ച് പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങള്‍ക്കനുസരിച്ച് നടത്തിയ അന്വേഷണമാണ് ഈ വന്‍ റാക്കറ്റിലേക്ക് പോലീസിനെ എത്തിച്ചത്. മധുര ഡെപ്യൂട്ടീ കമ്മിഷണര്‍ ശിവപ്രസാദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്. നാലു വരഷം മുന്‍പ് പെണ്‍കുട്ടിയുടെ പിതാവ് മരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയുടെ മാനസിക നില ആകെ തകരാറിലായി. പലപ്പോഴും പലതും ബോധമില്ലാത്തതുപോലെ പെരുമാറാന്‍ തുടങ്ങിയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണത്തില്‍ വലിയ ആശങ്ക ജനിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ നിസ്സഹായവസ്ഥ കണ്ട് അച്ഛന്റെ സഹോദരിയായ അന്നലക്ഷ്മി പെണ്‍കുട്ടിയുടെ സംരക്ഷണം സ്വയം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് അന്നലക്ഷ്മിയുടെ പരിചയത്തിലുള്ള ആളുകള്‍ക്ക് കാഴ്ചവെച്ചു തുടങ്ങി. കൂടുതല്‍ പണം ലഭിക്കുമെന്ന ഉദ്ദേശ്യത്തില്‍ പെണ്‍കുട്ടിയെ അന്നലക്ഷ്മി പ്രദേശത്തെ പ്രസിദ്ധയായ ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയെ ഏല്പിച്ചു. പെണ്‍കുട്ടിക്ക് അവരുടെ കൈയ്യില്‍ നിന്നും രക്ഷപ്പെടാനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. രക്ഷപ്പെട്ടാല്‍ തന്നെ തനിക്ക് പോവാനിടമിത്തതും പെണ്‍കുട്ടിയെ അവര്‍ പറയുന്നത് അനുസരിച്ച് നില്‍ക്കാന്‍ സാഹചര്യം പ്രേരിപ്പിച്ചു.

പിന്നീട് പെണ്‍കുട്ടിക്ക് പണവും മൊബൈല്‍ ഫോണുകളും മറ്റു ലൗകിക സാഹചര്യങ്ങളും നല്‍കി പ്രലോഭിപ്പിച്ച ലോറിത്താവളങ്ങളിലേക്ക് മാറ്റി. അവിടെ നിന്നും നിരവധി ലോറി ഡ്രൈവര്‍മാര്‍ അവളെ പീഢനത്തിന് ഇരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ അന്നമ്മലക്ഷ്മിയുടെ നേതൃത്വത്തില്‍ സുമതി സുഹൃത്തുക്കളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കായി പെണ്‍കുട്ടിയെ കൈമാറി. ഇരുവരും മാറി മാറി പെണ്‍കുട്ടിയെ പലയിടങ്ങളിലും പല ആളുകള്‍ക്കുമായി എത്തിച്ചു.

പെണ്‍കുട്ടിയെ കസ്റ്റമേഴ്‌സിന് എത്തിക്കാന്‍ ഇവര്‍ക്ക് പ്രത്യേകം രീതികള്‍ ഉണ്ടായിരുന്നു. ആംബുലന്‍സിലാണ് പെണ്‍കുട്ടിയെ പലയിടങ്ങളിലും എത്തിച്ചിരുന്നത്. ഇവര്‍ക്ക് വേണ്ടി ആംബുലന്‍സ് ഓടിച്ചിരുന്നത് ചിന്നതമ്പി എന്നയാളാണ് എന്ന് പോലീസിന് വിവരം ലഭിച്ചു. അയാളെ പിടികൂടുന്നതിനായി പോലീസ്് വലവിരിച്ചു കഴിഞ്ഞു. പ്രതികളുടെ നിലവില്‍ ഉപയോഗിക്കുന്ന കാലം മുതലുള്ള ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പോലീസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഈ ശൃംഖലയിലെ കണ്ണികളായ ആളുകളെ ഇനിയും പിടികൂടാന്‍ സാധ്യമാവുമെന്നാണ് പോലീസ കരുതുന്നത്.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

4 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

4 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

5 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

12 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago