ഇന്ത്യക്കെതിരായ സെമി ഫൈനലില്‍ സൂര്യകുമാര്‍ യാദവിനെ പിടിച്ചുകെട്ടാന്‍ തന്ത്രങ്ങള്‍ ആലോചിക്കാന്‍ ഇംഗ്ലണ്ട് ടീം പ്രത്യേക യോഗം ചേര്‍ന്നതായാണ് ഇംഗ്ലീഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. യോഗത്തില്‍ ജോസ് ബട്‌ലര്‍ക്കും ബെന്‍ സ്റ്റോക്‌സിനും പുറമെ പരിശീലകന്‍ മാത്യൂ മോട്ട് അടക്കമുളള കോച്ചിംഗ് സ്റ്റാഫും പങ്കെടുത്തു. ‘ഞങ്ങള്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. അദേഹം വിസ്‌മയ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ സൂര്യയെ നേരിടാന്‍ ഞങ്ങള്‍ക്ക് പദ്ധതികളുണ്ട്. അത് വിജയിക്കും എന്നാണ് പ്രതീക്ഷ. സൂര്യകുമാറിന്‍റെ ബാറ്റിംഗ് കാണാന്‍ ആനന്ദകരമാണ്. ഒട്ടേറെ ഷോട്ടുകള്‍ ആവനാഴിയിലുള്ള താരമാണ്. എന്നാല്‍ അദേഹത്തെ വീഴ്‌ത്താന്‍ ഒരു പന്ത് വേണം. അതിനായി ഏത് വിധേനയും ശ്രമം നടത്തും’ എന്നും ജോസ് ബട്‌ലര്‍ വ്യക്തമാക്കി.
ഷോട്ടുകളുടെ വൈവിധ്യവും നിര്‍ഭയമായ ബാറ്റിംഗും കൊണ്ട് ഇതിനകം മിസ്റ്റര്‍ 360 എന്ന വിശേഷണം നേടിക്കഴിഞ്ഞു സൂര്യകുമാര്‍ യാദവ്. നിലവില്‍ ടി20യിലെ ഏറ്റവും മികച്ച പുരുഷ ബാറ്ററാണ്. രാജ്യാന്തര ടി20യില്‍ 37 ഇന്നിംഗ്‌സുകളില്‍ ഒരു സെഞ്ചുറി ഉള്‍പ്പടെ 1270 റണ്‍സ് സമ്പാദ്യം. 42.33 ആണ് ബാറ്റിംഗ് ശരാശരിയെങ്കില്‍ 179.63 ആണ് സ്ട്രൈക്ക് റേറ്റ് എന്നതാണ് എതിരാളികളുടെ ചങ്കില്‍ ഭയം കോരിയിടുന്നത്. അടുത്തിടെ സൂര്യകുമാര്‍ ഒരു കലണ്ടര്‍ വര്‍ഷം 1000 രാജ്യാന്തര ടി20 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തിയിരുന്നു. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ താരം 225 റണ്‍സ് നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ 108 ഇന്നിംഗ്‌സുകളില്‍ 2644 റണ്‍സും സൂര്യക്കുണ്ട്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…