തിരുവനന്തപുരം: സര്വ്വകലാശാലകളുടെ ചാന്സലര് പദവിയില് നിന്ന് ഗവര്ണറെ നീക്കാനുള്ള സര്ക്കാര് നീക്കത്തെ പ്രതിപക്ഷം എതിര്ക്കുമെന്ന് വിഡി സതീശന് വ്യക്തമാക്കി. സർവ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. ചാന്സലര് സ്ഥാനത്ത് നിന്ന് ഗവർണർ മാറി നിൽക്കാമെന്ന് 4 തവണ കത്ത് നൽകി. അയ്യോ സാറേ പോകല്ലേ എന്ന് പറഞ്ഞ് കാലു പിടിച്ചു. പിന്നെ ധാരണ ഒപ്പിട്ടു. ഗവർണർ പറഞ്ഞ പോലെ മുഖ്യമന്ത്രി കത്ത് എഴുതി കൊടുത്തു. എന്നിട്ട് ഇപ്പോൾ എന്തിനാണ് ഗവർണറെ ചാൻസിലർ പദവിയിൽ നിന്നും മാറ്റുന്നത്?- പ്രതിപക്ഷ നേതാവ് ചോദിക്കുന്നു.
ഗവര്ണറെ ചാന്സിലര് പദവിയില് നിന്നും മാറ്റിയാൽ സർവകലാശാലകളിൽ സിപിഎം നിയമനങ്ങൾ നടക്കും.അതിനാൽ ഈ നിയമത്തെ എതിർക്കുംസർവുകലാശാല കമ്മ്യൂണിസ്റ്റ് വത്കരിക്കും.ഗവർണറും സർക്കാരും ചേർന്നാണ് യുജിസി ചട്ടങ്ങൾ അട്ടിമറിച്ചത്. നാല് പ്രാവശ്യം ഗവർണർക്ക് കത്തയച്ച മുഖ്യമന്ത്രിയാണ് നമ്മളെ ആര്എസ്എസ് വിരുദ്ധത പഠിപ്പിക്കുന്നതെന്നും വിഡി സതീശന് പറഞ്ഞു.
ഗവര്ണറെ ചാന്സലര് സ്ഥാനത്ത് നിന്ന് നീക്കാന് ഇന്ന് ചേര്ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ഇതിനായി ഓര്ഡിനന്സ് പുറത്തിറക്കും. പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനും തീരുമാനമായി. ഗവർണ്ണർക്ക് പകരം വിദ്യാഭ്യാസ രംഗത്തെ വിദഗ്ദരെ ചാൻസലര്മാരാക്കാനാണ് നീക്കം.
അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്സുമാർ, ഡോക്ടർമാർ, സിവിൽ…
ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…