ഡൽഹി: മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ 15 ദിവസത്തിൽ രാജ്യത്ത് സംഭവിച്ച കാര്യങ്ങൾ ചൂണ്ടികാട്ടി രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ട്രെയിൻ ദുരന്തം, പരീക്ഷ വിവാദം, വിലക്കയറ്റം തുടങ്ങിയ പത്ത് സംഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് എക്സ് പ്ലാറ്റ് ഫോമിൽ രാഹുൽ ഗാന്ധിയുടെ വിമർശനം.
രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും മോദിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും രാഹുൽ പറഞ്ഞു. മാനസികമായി പ്രതിരോധത്തിലായ മോദി, സർക്കാറിനെ സംരക്ഷിക്കാനുള്ള തിരക്കിലാണെന്നും കോൺഗ്രസ് മുൻ അധ്യക്ഷൻ ചൂണ്ടികാട്ടി. ഭരണഘടനയെ ആക്രമിക്കുന്നത് അംഗീകരിക്കില്ലെന്നും ഇന്ത്യ സഖ്യം ജനങ്ങളുടെ ശക്തമായ ശബ്ദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി ചൂണ്ടികാട്ടിയ സംഭവങ്ങൾ
1. ഭയാനകമായ ട്രെയിൻ അപകടം
2. കശ്മീരിലെ ഭീകരാക്രമണങ്ങൾ
3. ട്രെയിനുകളിലെ യാത്രക്കാരുടെ ദുരവസ്ഥ
4. നീറ്റ് അഴിമതി
5. നീറ്റ് പി ജി പരീക്ഷ റദ്ദാക്കി
6. യു ജി സി നെറ്റ് ചോദ്യ പേപ്പർ ചോർച്ച
7. പാൽ, പയർവർഗ്ഗങ്ങൾ, ഗ്യാസ്, ടോൾ തുടങ്ങിയവയുടെ ചെലവേറി
8. കാട്ടുതി
9. ജല പ്രതിസന്ധി
10. ഉത്തരേന്ത്യയിൽ ഉഷ്ണതരംഗത്തെ നേരിടാനുള്ള ക്രമീകരണങ്ങളുടെ അഭാവം മൂലമുള്ള മരണങ്ങൾ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…