Travel

വിമാനയാത്രയ്ക്കിടെ യുവതി പ്രസവിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും ബംഗ്ലൂരുവിലേക്ക് പോവുകയായിരുന്നു ഇന്‍ഡിഗോ രാജ്യാന്തര വിമാനത്തില്‍ യുവതി ഒരാണ്‍ കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും പൂര്‍ണ്ണമായും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്. 7.40 ഓടെ ഫൈ്‌ളറ്റ് ബംഗ്ലൂരുവില്‍ ഇറങ്ങിയതോടെ ഒരു ആകാശ പിറവിക്ക് വിമാനയാത്രക്കാരും ഇന്‍ഡിഗോ വിമാന സേവകരും സാക്ഷ്യം വഹിച്ചു.

എന്നാല്‍ ജന്മം കൊണ്ട് കുഞ്ഞ് പ്രായം തികയാതെയാണ് ജനിച്ചത് എങ്കിലും മറ്റ് ആരോഗ്യ നിലയ്ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഇന്‍ഡിഗോ പുറത്തിറങ്ങിയ അറിയിപ്പില്‍ സൂചിപ്പിച്ചു. ഇന്‍ഡിഗോയുടെ കണക്കുപ്രകാരം വാസ്തവത്തില്‍ യുവതി ഗര്‍ഭണിയായിട്ട് 32 ആഴ്ചകള്‍ ആയിരുന്നില്ല. അതുകൊണ്ടാണ് എയര്‍ലൈന്‍സ് യുവതിക്ക് യാത്രാനുമതി നല്‍കിയത്. നാടകീയമായ മറ്റൊരു വിചിത്ര കാര്യം കൂടി സംഭവിച്ചു.

യുവതി പ്രസവവേദന വന്നപ്പോള്‍ അതേ വിമാനത്തില്‍ ഒരു സീനിയര്‍ ഗൈനക്കോളജിസ്റ്റ് ഉണ്ടായിരുന്നത് അത്ഭുതകരമായി ഏവര്‍ക്കും തോന്നി. ഡോക്ടര്‍ ഉടനെ തന്നെ യുവതിക്ക് വേണ്ടുള്ള പരിചരണങ്ങള്‍ നല്‍കി. ഡോക്ടറുടെ സാന്നിധ്യം മറ്റുള്ളവര്‍ക്കും ഏറെ ആശ്വാസകരമായി. ഇന്‍ഡിഗോയുടെ Indigo6E 122 ഫൈ്‌ളറ്റിലാണ് സംഭവം നടന്നത്. അവിസ്മരണീയമായ ടീം വര്‍ക്കിലൂടെയാണ് യുവതിക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ പ്രസവിക്കുവാനായത് എന്ന് ഡോക്ടര്‍ ഷൈലജ വല്ലഭാനി വെളിപ്പെടുത്തി.

Newsdesk

Recent Posts

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

4 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

6 hours ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

7 hours ago

​ബ്രിട്ടീഷ് പാർലമെന്റ് അംഗം സോജൻ ജോസഫിന് ഡബ്ലിനിൽ ഊഷ്മള സ്വീകരണം നൽകി

​ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…

7 hours ago

അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിൽ

പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…

9 hours ago

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

1 day ago