ദുബായ്: കോവിഡ് വാക്‌സിനേഷന്‍ ലോകത്ത് ആരംഭിച്ചുവെങ്കിലും ഇപ്പോഴും കോവിഡ് വ്യാപനം പലയിടത്തും രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ദുബായിലേക്ക് വരുന്ന യാത്രക്കാരുടെ കോവിഡ് മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി. ഇതുപ്രകാരം 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ കോവിഡ് ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കി.
മുന്‍പ് 96 മണിക്കൂര്‍ മുന്‍പത്തെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് മതിയായിരുന്നു. എന്നാല്‍ അത് 72 മണിക്കൂറാക്കി ചുരുക്കി. യാത്രികര്‍ നെഗറ്റീവ് ആയതിന്റെ റിസള്‍ട്ട് അംഗീകൃത ഹോസ്പിറ്റല്‍, ലാബുകള്‍ എന്നിവയില്‍ നിന്നും ലഭ്യമായതിന്റെ ഇംഗ്ലീഷ് / അറബി രേഖസഹിതമാവണം യാത്രയ്ക്ക് എത്തേണ്ടത്. അതേസമയം ചിലര്‍ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും എസ്.എം.എസുമായും യാത്ര ചെയ്യാന്‍ വരുന്നുണ്ട്. അത് മതിയാവില്ലെന്ന് പ്രത്യേകം അധികൃതര്‍ പറയുന്നുണ്ട്.
അതേ സമയം കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മറ്റും നല്‍കുന്ന അല്‍-ഹൊസ്ന്‍ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യണമെന്നും അധികൃതര്‍ പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…
അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…
ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…