ഈ വേനൽക്കാലത്തെ യാത്രകളിൽ ഉൾപ്പെടേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഇനി നിങ്ങൾക്ക് Avondale ഫോറസ്റ്റ് പാർക്കും കൂട്ടിച്ചേർക്കാം.Wicklowയുടെ 360 ഡിഗ്രി ദൃശ്യ വിസ്മയകാഴ്ച സമ്മാനിക്കുന്ന വ്യൂവിംഗ് ടവർ സന്ദർശകർക്കായി തുറന്നു.
Avondale ഫോറസ്റ്റ് പാർക്കിലെ ‘ബിയോണ്ട് ദ ട്രീസ് Avondale’ എന്ന പദ്ധതിയിലാണ് ഈ കെട്ടിടം നിർമ്മിച്ചത് 700 മീറ്റർ ട്രീടോപ്പ് നടപ്പാതയും 12 നിലകളുള്ള ഉയർന്ന വ്യൂവിംഗ് ടവറും ഇതിൽ ഉൾപ്പെടുന്നു. തറനിരപ്പിൽ നിന്ന് 38 മീറ്റർ ഉയരത്തിലാണ് വ്യൂവിംഗ് ടവർ സ്ഥിതി ചെയ്യുന്നത്.മുകളിൽ നിങ്ങൾക്ക് വിക്ലോയുടെ 360-ഡിഗ്രി ദൃശ്യം കാണാൻ സാധിക്കും.രാജ്യത്തെ ഏറ്റവും ഉയരം കൂടിയത് എന്ന് പറയപ്പെടുന്ന 90 മീറ്റർ സ്പൈറൽ സ്ലൈഡാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.സാഹസികരായ സഞ്ചരികൾക്ക് ടവറിന്റെ മുകളിൽ നിന്ന് സ്ലൈഡിലൂടെ ഇറങ്ങാം.
19 മില്യൺ യൂറോ ചിലവിൽ Coillte, Fáilte Ireland,ഏക Ireland എന്നിവർ സംയുക്തമായാണ് ടവർ നിർമ്മിച്ചത്.ടവറിന് ചുറ്റുമുള്ള കാനന ഭംഗി ആസ്വദിക്കുവാനും Avondaleന്റെയും Wicklow ഗ്രാമപ്രദേശങ്ങളുടെ സൗന്ദര്യം അനുഭവിക്കാനുമുള്ള അവസരമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്..
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…