UK

യുകെ സർവകലാശാലകളിലേക്കുള്ള ഇന്ത്യൻ അപേക്ഷകരുടെ എണ്ണത്തിൽ ഇടിവ്

വിദേശ വിദ്യാർഥികൾക്ക് പഠന ശേഷം യുകെയിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ബ്രിട്ടിഷ് സർവകലാശാലകളിലേക്ക് അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വൻ തോതിൽ കുറഞ്ഞതായി റിപ്പോർട്ട്. പോസ്റ്റ് ഡി വർക്ക് വീസയുടെ മാറ്റത്തിന് ശേഷം നാല് ശതമാനം ഇടിവാണ് കാണിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ബിരുദ പഠനത്തിനായുള്ള മൊത്തം വിദ്യാർഥികളുടെ രാജ്യാന്തര വീസകളുടെ എണ്ണത്തിൽ 0.7 ശതമാനം വർധനവുണ്ടായപ്പോൾ, നൈജീരിയക്കാരുടെയും ഇന്ത്യക്കാരുടെയും അപേക്ഷകൾ കുറഞ്ഞതായിട്ടാണ് യൂണിവേഴ്സിറ്റീസ് ആൻഡ് കോളേജ് അഡ്മ്‌മിഷൻ സർവീസ് (യുസിഎഎസ്) കണക്കുകൾ കാണിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള അപേക്ഷകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4 ശതമാനം കുറഞ്ഞ് 8,770 ആയി. നൈജീരിയയിൽ നിന്നുള്ള അപേക്ഷകൾ 46 ശതമാനം കുറഞ്ഞ് 1,590 ആയി. ചൈന (3 ശതമാനം, 910 അപേക്ഷകർ), തുർക്കി (37 ശതമാനം, 710 അപേക്ഷകർ), കാനഡ (14 ശതമാനം, 340 അപേക്ഷകർ) എന്നീ രാജ്യങ്ങളിൽ അപേക്ഷകരുടെ എണ്ണത്തിലാണ് ഏറ്റവും കൂടുതൽ വർധനവ് രേഖപ്പെടുത്തിയിരുന്നത്. ആശ്രിതരെയോ അടുത്ത കുടുംബാംഗങ്ങളെയോ യുകെയിലേക്ക് കൊണ്ടുവരുന്നതിന് സർക്കാർ ധനസഹായത്തോടെയുള്ള സ്കോളർഷിപ്പുകളുള്ള കോഴ്സുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷകൾ കുറയാനുള്ള കാരണങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

‘മോഹന വള്ളി’ പൂർത്തിയായി

ജെ.സ്റ്റുഡിയോസ് & എ 2 എ സ്‌റ്റുഡിയോസിൻ്റെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച്…

4 mins ago

മനോജ് .കെ. ജയൻ- ഉർവ്വശി ദമ്പതികളുടെമകൾ തേജാലഷ്മി (കുഞ്ഞാറ്റ) ക്യാമറക്കുമുന്നിലെത്തി; ‘പ്രിയതമൻ’ ആരംഭിച്ചു ശ്രീനാഥ് ഭാസി -നായകൻ

മാതാവിൻ്റെ നാട്ടിൽത്തന്നെ മകൾ ക്യാമറക്കു മുന്നിലെത്തുന്ന ധന്യ നിമിഷത്തിന് ഇന്ന് വേദിയൊരുങ്ങി.കൊല്ലം, കരുനാഗപ്പള്ളിക്കടുത്ത്, ചവറ തെക്കുംഭാഗം സെൻ്റ് ജോസഫ് പള്ളിയുടെ…

2 hours ago

ഇന്ധനവിലയിൽ ആശ്വാസം; പെട്രോൾ-ഡീസൽ എക്സൈസ് ഇളവ് നീട്ടിയേക്കുമെന്ന് മന്ത്രി ജാക്ക് ചേംബേഴ്സ്

പെട്രോളിനും ഡീസലിനും നിലവിലുള്ള എക്സൈസ് നികുതി ഇളവുകൾ തുടരാൻ സർക്കാർ ആലോചിക്കുന്നതായി സൂചന. Budget 2027-ൽ ഇന്ധന നികുതി ഇളവുകൾ…

2 hours ago

‘രാഷസവേട്ട’  ആരംഭം കുറിച്ചു

ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ രാഷസ വേട്ടക്ക്…

3 hours ago

ഓസ്ട്രേലിയൻ സ്വപ്നം ഇനി യാഥാർഥ്യമാക്കാം.. മെഡിക്കൽ, ഐ ടി, എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്കുമായി Flyworld Migration സെമിനാർ ഡബ്ലിനിൽ

അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്‌സുമാർക്കും യോഗ്യതയുള്ള ഹെൽത്ത്‌കെയർ പ്രൊഫഷണലുകൾക്കും, ഐ ടി, എഞ്ചിനീയറിംഗ് മേഖലയിലെ തൊഴിലാളികൾക്കും ഓസ്‌ട്രേലിയയിലേക്കുള്ള കുടിയേറ്റ സാധ്യതകൾ…

1 day ago

ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയിൽ ബ്രദർ റെജി കൊട്ടാരം നയിക്കുന്ന യുവജന–ദമ്പതി ധ്യാനങ്ങൾ

ലീമെറിക്ക്: വിശ്വാസജീവിതത്തിൽ യുവജനങ്ങൾക്കും കുടുംബങ്ങൾക്കും ആത്മീയ കരുത്തേകുന്നതിനായി ലീമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ യുവജന ധ്യാനവും…

1 day ago