UK

ലണ്ടനിൽ ട്രെയിനിൽ കത്തിക്കുത്ത്; 10പേരുടെ നില ഗുരുതരം, രണ്ട് പേർ അറസ്റ്റിൽ

ബ്രിട്ടനിൽ ട്രെയിനിൽ യാത്രയ്ക്കിടെ അജ്ഞാതരിൽ നിന്ന് കുത്തേറ്റ് നിരവധി യാത്രക്കാർക്ക് പരിക്ക്. യുകെയിലെ കേംബ്രിഡ്ജ് സർവകലാശാല സിറ്റിയിൽ നിന്ന് ഹണ്ടിംഗ്ടണിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ യാത്രക്കാർക്ക് നേരെ അതിക്രൂരമായ ആക്രമണം നടന്നത്.സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒൻപത് പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന് ഇരയായ യാത്രക്കാർ ചോരയിൽ കുളിച്ച നിലയിലായിരുന്നു. ഇവരെ ഉടനടി ആശുപത്രിയിൽ പ്രവേശിച്ചു. പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനു പിന്നാലെ ഹണ്ടിംഗ്ടൺ നഗരത്തിലേക്കും ലണ്ടനിലേക്കും പോകുന്ന നോർത്ത് ഈസ്റ്റേൺ റെയിൽവേയിലേക്കും (എൽഎൻഇആർ) പോകുന്ന ട്രെയിനുകൾ തടസപ്പെട്ടതായി അധികൃതർ അറിയിച്ചു. അതേസമയം, പ്രതികൾ യാത്രക്കാരെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ല.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ട്രെയിനിൽ ഒന്നിലധികം പേർക്ക് കുത്തേറ്റതായി ഫോൺകോൾ വരികയായിരുന്നു. ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തുകയും ട്രെയിൻ നിന്ന് രണ്ട് പേരെ പിടികൂടുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭയം വേണ്ടെന്നും അടിയന്തിര സേവനങ്ങൾ എപ്പോഴും ലഭ്യമാണെന്നും പോലീസ് പറഞ്ഞു. ഹണ്ടിംഗ്ടണിൽ നടന്ന സംഭവത്തിൽ അഗാധമായി ദുഖം ഉണ്ടെന്ന് യുകെ ആഭ്യന്തര സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. ഈ അവസരത്തിൽ ജനങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു. സംഭവത്തെക്കുറിച്ച് സംശയിക്കുന്ന രണ്ട് പേരെ ഉടൻ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്. പുതിയ വിവരങ്ങൾ ലഭിക്കുമ്പോൾ അറിയിക്കുന്നതായിരിക്കും എന്നും അവർ കൂട്ടിച്ചേർത്തു.

ഇത് ഭയാനകമായ സംഭവമാണെന്നും കേംബ്രിഡ്ജ്‌ഷെയറിന്റെയും പീറ്റർബറോയുടെയും മേയറായ പോൾ ബ്രിസ്റ്റോ പറഞ്ഞു. യുകെയിൽ ഈസ്റ്റ് കോസ്റ്റ് മെയിൻലൈൻ സർവീസുകൾ നടത്തുന്ന ലണ്ടൻ നോർത്ത് ഈസ്റ്റേൺ റെയിൽവേ അഥവാ എൽഎൻഇആർ, തങ്ങളുടെ ട്രെയിനുകളിലൊന്നിലാണ് സംഭവം നടന്നതെന്ന് സ്ഥിരീകരിച്ചു, നിലവിൽ ഇവിടേക്ക് യാത്ര ചെയ്യരുതെന്ന് മേയർ അഭ്യർഥിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കിഴക്കൻ മലയോരത്തിന്റെ പശ്ചാത്തലത്തിൽ ആംഗ്ലോ ഇന്ത്യൻ കഥ; ‘സറാഫസ്’ ചിത്രീകരണം ആരംഭിച്ചു

ആശ ശരത്തും ഇർഷാദ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മുണ്ടക്കയത്ത് തുടങ്ങി; ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ പശ്ചാത്തലത്തിൽ അജ്മൽ ആർ…

4 hours ago

ടെക്സസിൽ ചരിത്രവിജയവുമായി ഡെമോക്രാറ്റുകൾ; ജെയിംസ് തലാരിക് സെനറ്റിലേക്ക്

വാഷിംഗ്ടൺ: പതിറ്റാണ്ടുകൾക്ക് ശേഷം ടെക്സസ് സെനറ്റ് സീറ്റിൽ ചരിത്രവിജയം നേടി ഡെമോക്രാറ്റിക് പാർട്ടി. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റണെ പരാജയപ്പെടുത്തി…

4 hours ago

ടെക്സസ് യു.എസ് സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിൻ

ടെക്സസ് :ടെക്സസ് യു.എസ്. സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജെയിംസ് തലാരിക്കോയെ അഭിനന്ദിച്ച് റിപ്പബ്ലിക്കൻ സെനറ്റർ ജോൺ…

6 hours ago

തോമസ് മത്തായി (കുഞ്ഞുമോൻ – 80 ) ഹൂസ്റ്റണിൽ നിര്യാതനായി; പൊതുദർശനവും സംസ്കാരവും നവംബർ 7ന്

ഹൂസ്റ്റൺ: റാന്നി കൊറ്റനാട് കണ്ടൻപേരൂർ കോട്ടയിൽ തോമസ് മത്തായി (കുഞ്ഞുമോൻ – 80) ഒക്ടോബർ 30-ന് ഹൂസ്റ്റണിൽ നിര്യാതനായി.പരേതരായ കോട്ടയിൽ…

7 hours ago

ഇലക്ട്രിക് കാർ ചാർജിങ്ങിന് ഇനി ചെലവേറും; പെട്രോൾ, ഡീസൽ കാറുകളേക്കാൾ ചാർജിങ് നിരക്ക് ഉയർന്നു

അയർലണ്ടിൽ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നവർക്ക് തിരിച്ചടിയായി ESB-യുടെ പുതിയ ചാർജിങ് നിരക്ക് വർധന. രാജ്യത്തെ ഏറ്റവും വലിയ പൊതു ഇലക്ട്രിക്…

7 hours ago

അസെറ്റാമിനോഫെൻ മരുന്ന് രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

വാഷിംഗ്‌ടൺ ഡി സി :ലേബലിംഗിൽ വന്ന തെറ്റിനെ തുടർന്ന് ഒരു ലക്ഷത്തിലധികം പെയിൻ റിലീഫ് (വേദനസംഹാരി) ഗുളിക കുപ്പികൾ രാജ്യവ്യാപകമായി…

7 hours ago