കാനഡ:കാനഡയിലെ സാധാരണക്കാർക്ക് ആശ്വാസമേകാൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ ‘കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്’ പദ്ധതി പ്രഖ്യാപിച്ചു. വിലക്കയറ്റത്തിൽ ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാർക്കും ഇടത്തരക്കാർക്കുമായി 1.2 കോടിയിലധികം പൗരന്മാർക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക.
ജിഎസ്ടി ക്രെഡിറ്റിന്റെ 50 ശതമാനത്തിന് തുല്യമായ തുകയാണ് ലഭിക്കുക. അർഹതയനുസരിച്ച് 267 ഡോളർ മുതൽ 533 ഡോളർ വരെ ഒറ്റത്തവണയായി അക്കൗണ്ടിലെത്തും.
പ്രത്യേകം അപേക്ഷിക്കേണ്ടതില്ല. 2024-ലെ നികുതി റിട്ടേണുകൾ കൃത്യമായി ഫയൽ ചെയ്തവർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലെത്തും.
ജൂലൈ മുതൽ ക്വാർട്ടർലി ജിഎസ്ടി പേയ്‌മെന്റുകളിൽ 25% വർധനവും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ ഒരു കുടുംബത്തിന് ഈ വർഷം ആകെ 1,890 ഡോളർ വരെ ആനുകൂല്യം ലഭിച്ചേക്കാം.
ഭക്ഷ്യവില വർധനവും പണപ്പെരുപ്പവും മൂലമുള്ള പ്രതിസന്ധി മറികടക്കാൻ 11.7 ബില്യൺ ഡോളറാണ് സർക്കാർ ഈ പദ്ധതിക്കായി നീക്കിവെച്ചിരിക്കുന്നത്.
ജൂൺ മാസത്തിന് മുമ്പായി തുക വിതരണം ചെയ്യാനാണ് ലക്ഷ്യം. തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക വിവരങ്ങൾക്കായി മാത്രം സിആർഎ (CRA) വെബ്സൈറ്റ് സന്ദർശിക്കണമെന്നും അധികൃതർ അറിയിച്ചു.
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
കേരളത്തിലെ 140 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് 78.20 ശതമാനം എന്ന കനത്ത പോളിങോടെ അവസാനിച്ചു. ഭരണത്തുടർച്ച അവകാശപ്പെട്ട് എൽഡിഎഫും, നൂറിലധികം…
അമേരിക്കയിലെ യുറ്റാ (Utah) സംസ്ഥാനത്ത് മീസെൽസ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കണക്കനുസരിച്ച് കഴിഞ്ഞ വേനൽക്കാലം മുതൽ ഇതുവരെ…
ഇന്ധന വില വർദ്ധനവിനെതിരെ സ്വീകരിച്ച നടപടികളിൽ പ്രതിഷേധം ഇന്നും തുടരുകയാണ്. വിവിധയിടങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ പ്രതിരോധ…
ടെക്സാസ്: കഴിഞ്ഞ മാർച്ചിൽ ഓസ്റ്റിനിലെ വെടിവെപ്പിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജയായ വിദ്യാർത്ഥിനി സവിത ഷൺമുഖസുന്ദരത്തിന്റെ സ്മരണയ്ക്കായി സ്കോളർഷിപ്പ് ഫണ്ട് വരുന്നു.…
ന്യൂയോർക്ക്: നഗരത്തിൽ ബസ് യാത്ര സൗജന്യമാക്കുമെന്ന പ്രഖ്യാപനം ഈ വർഷം നടപ്പിലാകില്ലെന്ന് മേയർ സോറൻ മംദാനി (Zohran Mamdani) വ്യക്തമാക്കി.…
ന്യൂയോർക്ക്: ലോംഗ് ഐലൻഡിനെ ദശകങ്ങളോളം ഭീതിയിലാഴ്ത്തിയ 'ഗിൽഗോ ബീച്ച്' പരമ്പരക്കൊലപാതക കേസിലെ പ്രതി റെക്സ് ഹ്യൂവർമാൻ (62) കുറ്റം സമ്മതിച്ചു.…