കൊവിഡ്-19 ബാധിച്ച് യു.കെയില്‍ ഇരട്ട സഹോദരിമാര്‍ മരിച്ചു. നഴ്‌സുമാരായ സഹോദരികളാണ് മരിച്ചത്. മൂന്ന് ദിവസത്തിനുള്ളിലാണ് ഇരുവരും മരണടമഞ്ഞത്. കുട്ടികളുടെ ആശുപത്രിയിലെ നഴ്‌സായ കേറ്റി ഡേവിസ്, മുന്‍ സര്‍ജറി നഴ്‌സായിരുന്ന എമ്മ ഡേവിസ് എന്നിവരാണ് മരിച്ചത്.
സൗത്ത് ഹാംപ്റ്റണ്‍ ആശുപത്രിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് കേറ്റി മരണപ്പെട്ടത്. തൊട്ടുപിന്നാലെ വെള്ളിയാഴ്ച എമ്മയും മരിച്ചു.
‘ ഞങ്ങള്‍ ലോകത്തിലേക്ക് ഒരുമിച്ച് വന്നു ഒരുമിച്ചു പോവുകയും ചെയ്യും എന്നായിരുന്നു അവരെപ്പോഴും പറയാറ്,’ ഇരുവരുടെയും സഹോദരി പറയുന്നു. സൗത്ത് ഹാംപ്റ്റണ്‍ ശിശുരോഗ വിഭാഗം ആശുപത്രിയിലാണ് കേറ്റി ജോലി ചെയ്തിരുന്നത്. ഇതേ ആശുപത്രിയിസല്‍ 2013 വരെ 9 വര്‍ഷം സര്‍ജിക്കല്‍ നഴ്‌സായി ജോലി ചെയ്തിരുന്നയാളാണ് എമ്മ. കൊവിഡ് മഹാമാരിയില്‍ 50 ബ്രിട്ടീഷ് നഴ്‌സമാര്‍ മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്.
കൊവിഡ് ബാധിച്ച് യു.കെയില്‍ 19,506 പേരാണ് ഇതുവരെ മരിച്ചത്. 1,40000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 195218 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 2,801,065 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. യു.എസിലും യു.കെയിലുമാണ് വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. യു.എസില്‍ 752 പേരാണ് വെള്ളിയാഴ്ച മരിച്ചത്. യു.കെയില്‍ 768 പേര്‍ മരിച്ചു.
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…