UK

കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ നേതൃത്വത്തിൽ വെസ്റ്റ്മിനിസ്റ്റർ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്.

പാരമ്പര്യവും പുതുമയും നിറഞ്ഞ00:04/02:00ചടങ്ങുകളാണ് ചാൾസിന്റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങിൽ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാർ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങുകൾ നടക്കുന്ന വെസ്റ്റ് മിനിസ്റ്റർ ആബിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിൻപ്രകാരമാണ് മെയ് 6ന് വെസ്റ്റ് മിൻസ്റ്റർ ആബെയിൽ കിരീട ധാരണ ചടങ്ങ് നടന്നത്. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്. വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാൾസിന്റേത്.

പരമ്പരാഗതമായ ചടങ്ങുകളാണ് കീരീടധാരണത്തെ ശ്രദ്ധേയമാക്കുന്നത്. ചടങ്ങുകൾക്ക് കാന്റ്ബറി ആർച്ച് ബിഷപ്പാണ് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ബ്രീട്ടീഷ് രാജകുടുംബവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഔദ്യോഗികമായി അറിയപ്പെടുന്നത് ഓരോ കോഡ് ഉപയോഗിച്ചാണ്. പ്രധാനപ്പെട്ട രാജകുടുംബാംഗങ്ങൾക്കും ഓരോ കോഡുകൾ ഉണ്ട്. ഓപ്പറേഷൻ ഗോൾഡൻ ഓർബ് എന്നാണ് കിരീട ധാരണചടങ്ങിൻ നൽകിയിരിക്കുന്ന കോഡ്.

70 വർഷത്തിന് ശേഷമാണ് ഒരു കിരീടധാരണത്തിന് ബ്രിട്ടൺ സാക്ഷ്യം വഹിക്കുന്നത്. 1308 മുതൽ കിരീടധാരണ ചടങ്ങിനായി ഉപയോഗിക്കുന്ന സിംഹാസനവും ലണ്ടൻ ടവറിൽ സൂക്ഷിച്ചിരിക്കുന്ന കിരീടങ്ങളും ചടങ്ങിനായി വെസ്റ്റ് മിൻസ്റ്റർ ആബെയിൽ എത്തിക്കും. ലണ്ടൻ സമയം രാവിലെ 11 മണിയോടെയാണ്, അതായത് ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് വെസ്റ്റ് മിൻസ്റ്റർ ആബെയിൽ കിരീടധാരണ ചടങ്ങുകൾ ആരംഭിച്ചത്. ഇതിന് മുന്നോടിയായി ബെക്കിംങ്ഹാം കൊട്ടാരത്തിൽ നിന്ന് കിംങ്സ് പ്രൊസഷൻ എന്ന് വിളിക്കുന്ന ഘോഷയാത്ര ആരംഭിച്ചു. ഈ ഘോഷയാത്രയിലാണ് ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തിയത്. സൈനിക വേഷത്തിലാണ് ചാൾസ് ആബെയിലേക്ക്എത്തിയത്.

6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ലണ്ടനിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസമായി ഇത്. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാരമ്പര്യത്തിലുള്ള സംഗീതമായിരിക്കും ഈ ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. ചാൾസിന്റെ പിതാവായ അന്തരിച്ച ഫിലിപ്പ് രാജകുമാരന്റെ ഓർമ്മയ്ക്കായാണ് ഗ്രീക്ക് ഓർത്തഡോക്സ് സംഗീതം ചടങ്ങിന്റെ ഭാഗമാക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Newsdesk

Share
Published by
Newsdesk

Recent Posts

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

20 hours ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

21 hours ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

1 day ago

ജോജോ ദേവസി ലിമെറിക്കിലെ പീസ് കമ്മീഷണർ; അയര്‍ലണ്ട് മലയാളി സമൂഹത്തിന് വീണ്ടും ഐറീഷ് സര്‍ക്കാരിന്റെ അംഗീകാരം

ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…

1 day ago

അഭയാർത്ഥികൾക്ക് പിആർ ലഭിക്കാനുള്ള പരിധി 20 വർഷമായി ഉയർത്തി യുകെ

അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…

1 day ago