Ireland

അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം ഇടപെടുന്നു; മെയ്‌ 20ന് സെമിനാർ

അയർലൻഡിലെ കുടിയേറ്റ മലയാളികൾ നേരിടുന്ന സമകാലിന പ്രശ്നങ്ങളിൽ ആവിശ്യമായ ഇടപെടലുകൾ നടത്തുവാൻ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് ഘടകം മുന്നിട്ടിറങ്ങുന്നു,
ഇതിനു മുന്നോടി ആയി
മെയ്‌ 20 ശനിയാഴ്ച 1.30 മുതൽ 5 മണി വരെ Blanchardstown Mount view യൂത്ത് ആൻഡ് കമ്മ്യൂണിറ്റി സെന്ററിൽ അയർലൻഡിലെ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി സെമിനാർ നടത്തപെടുന്നു.

ജോലി – ഫാമിലി വിസ – അതിജീവനം എന്നി വിഷയങ്ങൾ പ്രധാനമായി എടുത്തിരിക്കുന്ന സെമിനാറുകളിൽ പ്രസ്തുത വിഷയങ്ങളിൽ

“ആരോഗ്യ മേഖലയിലെ ജോലിയും അയർലൻഡിലെ അതിജീവനവും ‘
എന്ന വിഷയത്തിൽ നഴ്സസ് -ഹെൽത്ത്‌ കെയർ അസിസ്റ്റന്റ് മേഖലയിലെ റിക്രൂട്ട്മെന്റ് -ജോലി – നേരിടുന്ന പ്രശ്നങ്ങൾ എന്നി വിഷയങ്ങൾ ഉൾപ്പെടുത്തി മൈഗ്രെന്റ് നഴ്സസ് അയർലണ്ട് (MNI)അസോസിയേഷൻ നിന്ന് പ്രതിനിധി സംസാരിക്കും,

കുടിയേറ്റ മലയാളികൾ നേരിടുന്ന പ്രധാന പ്രശ്നമായ Mortgage ലഭ്യത എങ്ങനെ എന്ന വിഷയത്തിൽ   Finance Advisor സൈജു തോമസും,.
Mortgage ലഭ്യമാകുവാൻ ബാങ്ക് അക്കൗണ്ട് – Tax എന്നി കാര്യങ്ങൾ എങ്ങനെ മികച്ചതായി കൊണ്ടുപോകാം എന്നി വിഷയങ്ങളിൽ Tasc അക്കൗണ്ട്സ് നിന്നും Mr ഷിജുമോൻ ചാക്കോ Chartered Accountant കാര്യങ്ങൾ വിശദമാക്കും.

സാമൂഹിക സംസാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അന്നേ ദിവസം മേൽ പറഞ്ഞ വിഷയങ്ങളിൽ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതും,മേല്പറഞ്ഞ വിഷയങ്ങളിൽ WMF അയർലണ്ട് ഘടകം മറ്റുള്ള സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ കക്ഷികളുമായി യോജിച്ചു പ്രശ്നപരിഹാരത്തിനായി സർക്കാർ തലത്തിൽ ഇടപെടലുകൾ നടത്തുവാനും തീരുമാനിച്ചു.

സൗജന്യ രജിസ്ട്രേഷനും പ്രോഗ്രാമിന്റെ കൂടുതൽ വിവരങ്ങൾക്ക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടുക.

എബ്രഹാം മാത്യു
സെക്രട്ടറി
+353892218055

ഡിനിൽ പീറ്റർ
പ്രസിഡണ്ട്‌
+353 87 901 6035

ജോസമോൻ ഫ്രാൻസിസ്
കോർഡിനേറ്റർ
+353 89 401 9465

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Sub Editor

Recent Posts

അയർലണ്ടിന്റെ മണ്ണിൽ കേരളത്തനിമയുടെ ചുവടുകൾ; DMA ഓണവേദിയിൽ കൈയടി നേടി തിരുവാതിര

ഡ്രോഗഡ ഇന്ത്യൻ അസോസിയേഷൻ (DMA)യുടെ നേതൃത്വത്തിൽ നടന്ന ഈ വർഷത്തെ ഓണാഘോഷം കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പ്രവാസി സമൂഹത്തിന്റെ കൂട്ടായ്മയും…

9 hours ago

“കുറ്റം എന്നായാലും മറ നീക്കി പുറത്തുവരും”പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ’ പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടീസർ എത്തി

പൊലീസ് ഡിപ്പാർട്ട്മെൻ്റിന് ചില നടപടി ക്രമങ്ങളുണ്ട്. നീതിനിർവ്വഹണത്തിനും, കേസ് തെളിയിക്കുന്നതിനുമൊക്കെ ഈ നടപടിക്രമങ്ങൾ പല രീതിയിലായി കടന്നു വരും.ഷഹദ് സംവിധാനം…

10 hours ago

ഡബ്ലിനിൽ ഇന്ത്യൻ നൃത്തത്തിന്റെ വർണവിരുന്ന്; ‘Nrithya 2026’ ഒക്ടോബർ 24ന്

ഇന്ത്യൻ നൃത്തകലയുടെ വൈവിധ്യവും സൗന്ദര്യവും ഒരേ വേദിയിൽ അവതരിപ്പിക്കുന്ന ‘Nrithya 2026 – An Indian Dance Festival’ ഒക്ടോബർ…

13 hours ago

EU മന്ത്രിമാരുടെ യോഗം: വിക്ലോയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം

ഡ്രൂയിഡ്സ് ഗ്ലെനിൽ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ; റോഡുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി യൂറോപ്യൻ യൂണിയൻ പ്രതിരോധ, വിദേശകാര്യ മന്ത്രിമാരുടെ…

13 hours ago

മെസ്സി പടിയിറങ്ങി.. രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്സ് : അർജിന്റീന സൂപ്പർ താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചു. 21…

1 day ago

സ്റ്റേറ്റ് പിന്തുണയുള്ള പുതിയ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകൾ; നിശ്ചിത പരിധിവരെ നികുതിയില്ല

അയർലണ്ടിൽ വ്യക്തിഗത നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവതരിപ്പിക്കുന്ന പുതിയ സ്റ്റേറ്റ് പിന്തുണയുള്ള ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടുകളിൽ നിശ്ചിത പരിധിവരെ നികുതി ഈടാക്കില്ല.…

2 days ago