UK

ദയാവധ ബില്ലിന് യുകെ പാര്‍ലമെന്റിന്റെ പിന്തുണ

ഗുരുതരരോഗബാധിതർക്ക് സ്വയം ജീവിതം അവസാനിപ്പിക്കാന്‍ (ദയാവധം) അനുവദിക്കുന്ന ബില്ലിനെ പിന്തുണച്ച് യുകെ പാര്‍ലമെന്റ്. ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ഗുരുതര രോഗികളായവരെ നിയമപരമായി ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമോ എന്ന കാര്യത്തില്‍ ആണ് ബ്രിട്ടീഷ് നിയമനിര്‍മ്മാതാക്കള്‍ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവർക്കു ദയാമരണത്തിനു നിയമസാധുത നൽകുന്നതാണ് ബിൽ. 291ന് എതിരെ 314 വോട്ടിനാണു ബിൽ പാസായത്.

Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 വയസ്സ് പൂർത്തിയായ രോഗികൾക്കു വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ടെർമിനലി ഇൽ അഡൽറ്റ്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭ പരിഗണിക്കും. പ്രധാനമന്ത്രി കിയേർ സ്റ്റാമർ ബില്ലിനെ അനുകൂലിച്ചു. ദയാമരണത്തിനു കോടതിയുടെ അനുമതി വേണമെന്നാണു ബില്ലിൽ നിർദേശിച്ചിരുന്നതെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ, സാമൂഹികപ്രവർത്തകൻ, നിയമജ്ഞൻ എന്നിവരടങ്ങിയ സമിതിയുടെ അനുമതി മതിയെന്നു ജനസഭ ഭേദഗതി വരുത്തി. ദയാമരണത്തിനായി 2015ൽ സമാന ബിൽ കൊണ്ടുവന്നപ്പോൾ ആദ്യഘട്ട അംഗീകാരംപോലും നേടാതെ തള്ളിപ്പോയിരുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

6 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

17 hours ago

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

19 hours ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

20 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

21 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

22 hours ago