UK

യുകെയിൽ നഴ്സിങ് അസിസ്‌റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

യുകെയിൽ നഴ്സിങ് അസിസ്‌റ്റന്റ് ജോലി നൽകകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഇടുക്കി അണക്കര വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോണിന റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. നഴ്സിങ് അസിസ്‌റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും പ്രതി 50,000 രൂപ വാങ്ങിയിരുന്നു.

ഗോവിന്ദപുരം പഞ്ചാബ് നാഷനൽ ബാങ്കിലുള്ള യുവതിയുടെ അക്കൗണ്ടിൽ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹൻ മുഖേനയാണ് പണം കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. പണം നൽകിയിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതരത്തിൽ ഒരു കേസ് കൂടി ജോമോന്റെ പേരിൽ റാന്നി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബാങ്ക് രേഖകൾ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ എഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം

നിർമ്മിത ബുദ്ധി (AI) യുകെയിലെ പകുതിയിലധികം സ്ഥാപനങ്ങളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായി പഠനം. ബ്രിട്ടീഷ് ബാങ്കായ ലോയ്ഡ്സ് നടത്തിയ പഠനത്തിലാണ്…

4 hours ago

അയർലണ്ടിൽ സോഷ്യൽ മീഡിയയിലെ ഡ്രൈവിംഗ് വീഡിയോകളിൽ അന്വേഷണം ശക്തമാക്കി

അയർലണ്ടിൽ അപകടകരമായ ഡ്രൈവിംഗും വാഹനമോഷണവുമായി ബന്ധപ്പെട്ട വീഡിയോകൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക്കുമായി ബന്ധപ്പെട്ടു മീഡിയ…

7 hours ago

മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്ന മറ്റ് അഭിനേതാക്കൾ; ‘മെൽകൗ പോണ്ടിച്ചേരി’  ഫസ്റ്റ് ലുക്ക് എത്തി

മുകളിലേക്ക് ഉറ്റുനോക്കി നിൽക്കുന്ന അർജുൻ അശോകൻ, അർജൻ്റെ ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽഅമർത്തിപ്പിടിച്ചിരിക്കുന്ന അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം,ശരത്…

13 hours ago

M9 ദുരന്തം: അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ കർശന നടപടിക്കൊരുങ്ങി സർക്കാർ

M9 മോട്ടോർവേയിലെ ദാരുണ അപകടത്തിന്റെ പശ്ചാത്തലത്തിൽ അയർലണ്ടിലെ റോഡുകളിൽ നടക്കുന്ന അശ്രദ്ധമായ ഡ്രൈവിങ്ങിനോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് Taoiseach Micheál…

1 day ago

Church of Scientology Community Centre highlights Dublin outreach and community initiatives

The Church of Scientology & Community Centre of Dublin has highlighted a series of community…

1 day ago

അയർലണ്ടിൽ മോർട്ട്ഗേജ് ടോപ്പ്-അപ്പുകൾ 16 വർഷത്തെ ഉയർന്ന നിലയിൽ

അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…

1 day ago