ന്യൂഡല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമതായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിത്തിന്റെ പ്രസ്താവനയിലാണ് ഇത് സ്ഥിരീകരിക്കപെട്ടത്. കണക്കുപ്രകാരം രാജ്യത്ത് ഏതാണ്ട് 42,08,431 പേര്‍ക്കാണ് രോഗം ഭേദമായത്. എന്നാല്‍ അമേരിക്കയില്‍ ഏതാണ്ട് 41 ലക്ഷം മാത്രമെ വരുന്നുള്ളൂ. ഇന്ത്യയിലെ രോഗമുക്തി ലഭിക്കുന്നവരുടെ ആഗോള നിരക്കും ഉയര്‍ന്നു തന്നെയാണ്. ഏതാണ്ട് 79.28 ആണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശരാശരി നില്‍ക്കുന്നത്. ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടമായി കണക്കാക്കാം. കാരണം ലോകത്തെ രോഗമുക്തി നേടിയവരില്‍ ഏതാണ്ട് പത്തൊന്‍പത് ശതമാനവും ഇന്ത്യയിലാണ് എന്നതണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗമുക്തരായത് 95,880 പേരാണ്. അതേസമയം ഇന്ത്യയിലെ മരണ നിരക്കും വളരെ കുറഞ്ഞിട്ടുണ്ട്. നിലവാരം കൂടിയ ക്ലിനിക്കല്‍ പരിശോധനകളും പരിചരണങ്ങളുമാണ് ഇന്ത്യയില്‍ രോഗമുക്തി നിരക്ക് കൂടാനുള്ള കാരണമായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു.
Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…