gnn24x7

കോവിഡ്: രോഗമുക്തരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒന്നാമന്‍

0
242
gnn24x7

്യൂഡല്‍ഹി: കോവിഡ് മുക്തരുടെ എണ്ണത്തില്‍ ആഗോള തലത്തില്‍ ഇന്ത്യ അമേരിക്കയെ പിന്തള്ളി ഒന്നാമതായി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിത്തിന്റെ പ്രസ്താവനയിലാണ് ഇത് സ്ഥിരീകരിക്കപെട്ടത്. കണക്കുപ്രകാരം രാജ്യത്ത് ഏതാണ്ട് 42,08,431 പേര്‍ക്കാണ് രോഗം ഭേദമായത്. എന്നാല്‍ അമേരിക്കയില്‍ ഏതാണ്ട് 41 ലക്ഷം മാത്രമെ വരുന്നുള്ളൂ. ഇന്ത്യയിലെ രോഗമുക്തി ലഭിക്കുന്നവരുടെ ആഗോള നിരക്കും ഉയര്‍ന്നു തന്നെയാണ്. ഏതാണ്ട് 79.28 ആണ് ഇപ്പോള്‍ ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ ശരാശരി നില്‍ക്കുന്നത്. ഇത് ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടമായി കണക്കാക്കാം. കാരണം ലോകത്തെ രോഗമുക്തി നേടിയവരില്‍ ഏതാണ്ട് പത്തൊന്‍പത് ശതമാനവും ഇന്ത്യയിലാണ് എന്നതണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗമുക്തരായത് 95,880 പേരാണ്. അതേസമയം ഇന്ത്യയിലെ മരണ നിരക്കും വളരെ കുറഞ്ഞിട്ടുണ്ട്. നിലവാരം കൂടിയ ക്ലിനിക്കല്‍ പരിശോധനകളും പരിചരണങ്ങളുമാണ് ഇന്ത്യയില്‍ രോഗമുക്തി നിരക്ക് കൂടാനുള്ള കാരണമായി കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസ്താവിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here