ആയുസ്സ്നീട്ടും ഭക്ഷണം അലുമിനിയംഫോയിലിലെങ്കിൽ മരണം

ഇന്ന് ഭക്ഷണം ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം കഴിക്കുന്നവരാണ് പലരും. എന്നാൽ ഭക്ഷണം പൊതിഞ്ഞ് കിട്ടുന്ന പേപ്പർ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം പലപ്പോഴും ഇങ്ങനെ കിട്ടുന്ന ഭക്ഷണങ്ങൾ എല്ലാം തന്നെ അലുമിനിയം ഫോയിലിൽ പൊതിഞ്ഞാണ് ലഭിക്കുന്നത്. അത് നിങ്ങളുടെ ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെ എന്ന് നിങ്ങൾക്കറിയാമോ? നിങ്ങളെ ഇന്ന് കാത്തിരിക്കുന്നത് വളരെയധികം മാരകമായ രോഗങ്ങളാണ് എന്ന് പറഞ്ഞാൽ തള്ളിക്കളയാൻ സാധിക്കില്ല. അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കുമ്പോൾ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

അടുത്തിടെ നടത്തിയ പല പഠനങ്ങളിലും പറയുന്നത് പലപ്പോഴും അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നാണ്. ഇത്തരത്തിൽ അലുമിനിയം ഫോയിൽ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത് പലപ്പോഴും ഗുരുതരമായ രോഗങ്ങളാണ്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കിഡ്നി രോഗമുണ്ടാക്കുന്നു

സ്ഥിരമായി അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നവർക്ക് കിഡ്നി രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നാണ് പറയുന്നത്. ഇതിൽ ചെറിയ തോതിലെങ്കിലും അലുമിനിയം അടങ്ങിയിട്ടുണ്ട്. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. ഭക്ഷണം പൊതിയുമ്പോൾ അതിൽ അൽപം അലുമിനിയം കണ്ടന്‍റ് ഇറങ്ങിച്ചെല്ലുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കിഡ്നി രോഗത്തിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് അലുമിനിയം ഫോയിലിലെ ഭക്ഷണം അൽപം കുറക്കാന്‍ ശ്രദ്ധിക്കുക.

കരൾ രോഗങ്ങൾ

മദ്യപാനം കൊണ്ട് മാത്രമല്ല കരൾ രോഗങ്ങൾ ഉണ്ടാവുന്നത്. നമ്മുടെ ഭക്ഷണ ശീലത്തിൽ എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അതും പലപ്പോഴും കരൾ രോഗങ്ങളിലേക്ക് നയിക്കുന്നുണ്ട്. എന്നാൽ അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നവർക്ക് കരൾ രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങൾ സ്ഥിരമായി അശ്രദ്ധയോടെ കൈകാര്യം ചെയ്താൽ അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് അൽപം ശ്രദ്ധിക്കണം.

എല്ലിന്‍റെ ആരോഗ്യം

കരളിനേയും കിഡ്നിയേയും മാത്രമല്ല എല്ലിന്‍റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി തന്നെയാണ അലുമിനിയം ഫോയിൽ ബാധിക്കുന്നത്. ജര്‍മനിയിലെ ബെർഡ്ലിന്‍ ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസ്ക് അസസ്മെന്‍റ് ആണ് ഇത്തരം ഒരു പഠനത്തിലാണ് ഇത്തരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതുകൊണ്ട് അലുമിനിയം ഫോയിലിൽ സ്ഥിരമായി ഭക്ഷണം പൊതിഞ്ഞ് കഴിക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിലേക്ക് ചെറിയ തോതിൽ എത്തുന്ന അലുമിനിയമാണ് ഇവിടെ വില്ലനായി മാറുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം ഭക്ഷണങ്ങൾ കഴിക്കാൻ.

തലച്ചോറിന്‍റെ ആരോഗ്യം

തലച്ചോറിന്‍റെ ആരോഗ്യം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് ഇന്നത്തെ കാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്‍ഷിമേഴ്സ് പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥ ഇന്ന് അല്‍പം ശ്രദ്ധയോടെ തന്നെ കാണേണ്ടതാണ്. എന്നാൽ ഇതിന് ഒരു പരിധി വരെ ഭക്ഷണ ശീലവും കാരണമാകുന്നുണ്ട്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണം അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ അൽഷിമേഴ്സ് പോലുള്ള രോഗങ്ങളിലേക്കാണ് നിങ്ങളെ നയിക്കുന്നത്.

എന്തുകൊണ്ട് വേണ്ട?

എന്തുകൊണ്ടാണ് അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയരുത് എന്ന് പറയുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇതിൽ അസിഡികും ചൂടുള്ളതും ആയ ഭക്ഷണം പൊതിയുന്നത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. ഇതിലുള്ള അലുമിനിയം ചെറിയ അളവിലെങ്കിലും ഭക്ഷണത്തിലേക്ക് ഇറങ്ങിച്ചെല്ലും എന്നുള്ളത് തന്നെയാണ് കാരണം. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കൂടുതൽ അപകടങ്ങൾ ഉണ്ടാക്കാതിരിക്കുന്നതിന് ഇത് അൽപം ശ്രദ്ധിക്കാവുന്നതാണ്.

എന്തുകൊണ്ട് ഉപയോഗിക്കുന്നു?

എന്തുകൊണ്ടാണ് അലുമിനിയം ഫോയിലിൽ പൊതിഞ്ഞ ഭക്ഷണത്തിന് ആവശ്യക്കാർ ഏറുന്നത് എന്ന് നിങ്ങൾക്കറിയാമോ? ഇത് എപ്പോഴും ഭക്ഷണം ഫ്രഷ് ആയും ഈർപ്പത്തോടേയും അതിന്‍റെ സ്വാഭാവികമായ ഗന്ധത്തോടെയും നിലനിർത്തുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം നിങ്ങൾക്ക് സ്വാദ് നൽകുമെങ്കിലും അത് പിന്നീട് ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

11 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

14 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

16 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

1 day ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

3 days ago