Categories: Gulf

പ്ലീസ് ഇന്ത്യ ഇടപെടൽ ഫലം കണ്ടു; യൂ പി സ്വദേശി ആറു വർഷത്തിന് ശേഷം റീ എൻട്രി വിസയിൽ നാട്ടിലേക്ക്

റിയാദ്: കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക് മടങ്ങി, കഴിഞ ആറു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ചതിനാൽ  പ്ലീസ് ഇന്ത്യ നടത്തിയ പബ്ലിക് അദാലത്തിൽ പങ്കെടുത്ത് സഹായം അഭ്യർത്ഥിച്ചതിനാൽ ആണ് കേസിൽ പ്ലീസ് ഇന്ത്യ ഇടപെട്ടത്.      

തുടർന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകർ വിദേശകാര്യ മന്ദ്രാലയത്തിലെ മദാദിൽ കേസ് രെജിസ്റ്റർ ചെയ്യുകയും ശേഷം ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ കേസിൽ ഇടപെടാനുള്ള എംബസിയുടെ അനുമതി പത്രം ലഭിചതിന്റെ അടിസ്ഥാനത്തിൽ കമ്പനി അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും എന്നാൽ അവർ പൂർണമായും സഹകരിക്കാൻ തയ്യാറാവാതിരിക്കുകയും  ലേബർ കോടതിയിൽ കേസ് കൊടുത്തതിനാൽ കമ്പനി പ്രതികാരം ചെയ്യുമെന്നതിനാൽ ജോലിയിൽ തന്നെ തുടരാൻ പ്ലീസ് ഇന്ത്യ വളണ്ടിയർമാർ നിർദേശിക്കുകയായിരുന്നു.

ഇതിനിടെ അസുഖ ബാധ്യതയായ മാതാവിന് തുടർ ചികിത്സ നൽകുന്നതിന് വേണ്ടി തൗസീഫിന്റെ സഹായം നാട്ടിൽ ആവശ്യമാണെന്ന് മാതാവ് അറീച്ചപ്പോൾ പ്ലീസ് ഇന്ത്യ വളണ്ടിയർമാർ ഹെഡ്ഡാഫീസിലെ  ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തുകയും 9000 റിയാൽ കെട്ടിവെക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഒടുവിൽ സൗദി ലേബർ നിയമം അനുസരിച്ചു ആറു വർഷത്തിനിടയിൽ മൂന്നു പ്രാവശ്യം ലീവ് അനുവദിക്കാത്തതും മൂന്നു മാസത്തെ സാലറി യും ടിക്കറ്റും തന്നില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്ലീസ് ഇന്ത്യ മുന്നറീപ്പ് നൽകിയതോടെ കമ്പനി അധികൃതർ വഴങ്ങുകയായിരുന്നു.      

തൗസീഫിന്റെ സാമ്പത്തിക പ്രയാസം മനസിലാക്കിയ പ്ലീസ് ഇന്ത്യ താനാസിൽ എടുക്കാനും ടിക്കറ്റ് എടുക്കാനും തുക സമാഹരിച്ഛ് നൽകുകയും റിയാദിലെ പ്ലീസ് ഇന്ത്യ ഓഫിസിൽ വെച്ച് യാത്രയപ്പ് നൽകി,  തൗസീഫ് നാട്ടിലേക് തിരിച്ചു. പ്ലീസ് ഇന്ത്യ ജിസിസി ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ: ജോസ് എബ്രഹാം, അഡ്വ: റിജി ജോയ്, നീതു ബെൻ, വിജയശ്രീ, മിനി മോഹൻ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, റസാഖ് കുന്നമംഗലം, റബീഷ് കോക്കല്ലൂർ, സലീഷ് മാസ്റ്റർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.

Newsdesk

Recent Posts

അയർലണ്ടിൽ ബുധനാഴ്ച പൊതുമേഖലാ പണിമുടക്ക്; സ്കൂളുകൾ അടച്ചിടും, ആശുപത്രി അപ്പോയിന്റ്മെന്റുകൾ റദ്ദാക്കും; ശൈത്യകാലത്തും സമരം തുടരുമെന്ന് മുന്നറിയിപ്പ്

അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തർക്കം രൂക്ഷമാകുന്നു. പുതിയ ശമ്പളക്കരാറിൽ ധാരണയിലെത്താൻ സർക്കാരും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതോടെ ഒക്ടോബർ 14 ബുധനാഴ്ച…

23 hours ago

ജർമ്മൻ ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ സുവർണ്ണ നേട്ടവുമായി മലയാളി തിളക്കം; സുജയ്ക്ക് അഭിനന്ദനപ്രവാഹം

റെജൻസ്ബർഗ്, ജർമ്മനി: ജർമ്മനിയിൽ നടന്ന ഗ്രാപ്ലിംഗ് ചാമ്പ്യൻഷിപ്പിൽ അഭിമാനകരമായ നേട്ടം കൈവരിച്ച് മലയാളി യുവതാരം സുജയ് . സീമേഷിന്റെ മകനായ…

24 hours ago

ക്രെഷ് ഫീസ് കുറയും, സബ്‌സിഡി ഉയരും; എല്ലാ കുടുംബങ്ങൾക്കും ഒരേ ആനുകൂല്യമില്ല; ചൈൽഡ്കെയർ പാക്കേജിന്റെ കൂടുതൽ വിശദാംശങ്ങൾ

അയർലണ്ടിൽ കുട്ടികളുടെ ശിശുപരിചരണ ചെലവ് കുറയ്ക്കുന്നതിനായി ബജറ്റ് 2027-ൽ പ്രഖ്യാപിച്ച പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തുവിട്ടു. മുഴുവൻ സമയ…

1 day ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങൾ മാറുന്നു; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും ലേണർ പെർമിറ്റിന് ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; ഏഴുവർഷത്തിലേറെയായി ലേണർ പെർമിറ്റിൽ തുടരുന്നവർക്കും നിർണായക മാറ്റങ്ങൾ അയർലണ്ടിൽ ലേണർ…

1 day ago

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

2 days ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 days ago