ചെന്നൈ: കോളിവുഡ് ഇതിഹാസമായ എം.ജി.ആറായി അരവിന്ദ് സ്വാമി വേഷമിടുന്ന തലൈവിയുടെ ടീസര്‍ പുറത്ത്. എം.ജി ആറിന്റെ 103ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായാണ് ചിത്രത്തിന്റെ സെക്കന്റുകള്‍ മാത്രം നീളമുള്ള ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രമാണ് തലൈവി. ചിത്രത്തില്‍ ജയലളിതയായി കങ്കണ റണൗത്താണ് വേഷമിടുന്നത്.
”ഞാന്‍ ഊങ്കള്‍ വീട്ട് പിള്ളൈ” എന്ന് തുടങ്ങുന്ന എം.ജി ആറിന്റെ സൂപ്പര്‍ ഹിറ്റ് ഗാനം പശ്ചാത്തലത്തിലുള്ള ടീസര്‍ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടു കഴിഞ്ഞു. എം.ജി ആറായുള്ള അരവിന്ദ് സ്വാമിയുടെ വേഷപകര്‍ച്ച് അവിശ്വസനീയമാണെന്ന് കോളിവുഡ് വിലയിരുത്തുന്നു. ആരാധകരുടെ മനസില്‍ എക്കാലത്തും മായാതെ നില്‍ക്കുന്ന എം.ജി ആറിന്റെ ഹിറ്റ് ഹെയര്‍ സ്റ്റൈലും ആക്ഷനുകളും തനിമ നഷ്ടപ്പെടാത്ത രീതിയില്‍ അരവിന്ദ് സ്വാമി സ്‌ക്രീനില്‍ പുനരവതരിപ്പിച്ചുണ്ട്.
തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഏറെ ശ്രദ്ധേയമായിരുന്നു എം.ജി ആറും ജയലളിതയും തമ്മിലുള്ള ബന്ധം.ജയലളിതയുടെ വിജയത്തിന് ഏറെ സ്വാധീനിച്ച വ്യക്തിയായിരുന്നു എം.ജി.ആര്‍. രമ്യ കൃഷ്ണന്‍ ജയലളിതയായി വേഷമിടുന്ന ക്വീന്‍ എന്ന വെബ് സീരിസില്‍ ഇന്ദ്രജിത്താണ് എം.ജി ആറായി വേഷമിടുന്നത്.
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…
അയർലണ്ടിൽ അനന്തരാവകാശമായി ലഭിക്കുന്ന പണത്തിനും സ്വത്തിനും ബാധകമായ നികുതി പരിധികൾ ഉയർത്തിയതോടെ നിരവധി കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തൽ. മാതാപിതാക്കളിൽ…
DUBLIN, IRELAND — In a proactive effort to address mental health challenges and prevent suicide…
നാളെ കൊളംബസ് ഡേ! ലോകം മുഴുവൻ ഈ വഴിപിഴച്ച നാവികനെ ഓർത്ത് തലയിൽ കൈവെക്കുന്ന ദിവസം. പതിനഞ്ചാം നൂറ്റാണ്ടിലെ വലിയൊരു…
സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ശനിയാഴ്ചത്തെ മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു.…
പ്രണാമം. ഡാളസ് - ടെക്സസിലെ റിച്ചാർഡ്‌സണിൽ നിന്ന് ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ ആ കൊച്ചു പെൺകുട്ടിയുടെ വേർപാടിന് ഇന്ന് ഒൻപത്…