റിയാദ്: കഴിഞ്ഞ ആറു വർഷത്തെ ദുരിതത്തിന് വിരാമം ഇട്ട് ഉത്തർപ്രദേശിലെ ബഹ്‍റൈജ് സ്വദേശി ആയ തൗസീഫ്(23) പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക് മടങ്ങി, കഴിഞ ആറു വർഷമായി നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ചതിനാൽ പ്ലീസ് ഇന്ത്യ നടത്തിയ പബ്ലിക് അദാലത്തിൽ പങ്കെടുത്ത് സഹായം അഭ്യർത്ഥിച്ചതിനാൽ ആണ് കേസിൽ പ്ലീസ് ഇന്ത്യ ഇടപെട്ടത്.
തുടർന്ന് പ്ലീസ് ഇന്ത്യ പ്രവർത്തകർ വിദേശകാര്യ മന്ദ്രാലയത്തിലെ മദാദിൽ കേസ് രെജിസ്റ്റർ ചെയ്യുകയും ശേഷം ചെയർമാൻ ലത്തീഫ് തെച്ചിയുടെ പേരിൽ കേസിൽ ഇടപെടാനുള്ള എംബസിയുടെ അനുമതി പത്രം ലഭിചതിന്റെ അടിസ്ഥാനത്തിൽ കമ്പനി അധികൃതരുമായി നിരന്തരം ബന്ധപ്പെടുകയും എന്നാൽ അവർ പൂർണമായും സഹകരിക്കാൻ തയ്യാറാവാതിരിക്കുകയും ലേബർ കോടതിയിൽ കേസ് കൊടുത്തതിനാൽ കമ്പനി പ്രതികാരം ചെയ്യുമെന്നതിനാൽ ജോലിയിൽ തന്നെ തുടരാൻ പ്ലീസ് ഇന്ത്യ വളണ്ടിയർമാർ നിർദേശിക്കുകയായിരുന്നു.
ഇതിനിടെ അസുഖ ബാധ്യതയായ മാതാവിന് തുടർ ചികിത്സ നൽകുന്നതിന് വേണ്ടി തൗസീഫിന്റെ സഹായം നാട്ടിൽ ആവശ്യമാണെന്ന് മാതാവ് അറീച്ചപ്പോൾ പ്ലീസ് ഇന്ത്യ വളണ്ടിയർമാർ ഹെഡ്ഡാഫീസിലെ ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച നടത്തുകയും 9000 റിയാൽ കെട്ടിവെക്കാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഒടുവിൽ സൗദി ലേബർ നിയമം അനുസരിച്ചു ആറു വർഷത്തിനിടയിൽ മൂന്നു പ്രാവശ്യം ലീവ് അനുവദിക്കാത്തതും മൂന്നു മാസത്തെ സാലറി യും ടിക്കറ്റും തന്നില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്ലീസ് ഇന്ത്യ മുന്നറീപ്പ് നൽകിയതോടെ കമ്പനി അധികൃതർ വഴങ്ങുകയായിരുന്നു.
തൗസീഫിന്റെ സാമ്പത്തിക പ്രയാസം മനസിലാക്കിയ പ്ലീസ് ഇന്ത്യ താനാസിൽ എടുക്കാനും ടിക്കറ്റ് എടുക്കാനും തുക സമാഹരിച്ഛ് നൽകുകയും റിയാദിലെ പ്ലീസ് ഇന്ത്യ ഓഫിസിൽ വെച്ച് യാത്രയപ്പ് നൽകി, തൗസീഫ് നാട്ടിലേക് തിരിച്ചു. പ്ലീസ് ഇന്ത്യ ജിസിസി ചെയർമാൻ ലത്തീഫ് തെച്ചിയോടൊപ്പം ഗ്ലോബൽ കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ: ജോസ് എബ്രഹാം, അഡ്വ: റിജി ജോയ്, നീതു ബെൻ, വിജയശ്രീ, മിനി മോഹൻ, റഫീഖ് ഹസ്സൻ വെട്ടത്തൂർ, റസാഖ് കുന്നമംഗലം, റബീഷ് കോക്കല്ലൂർ, സലീഷ് മാസ്റ്റർ, പ്രജിത്ത് കൊല്ലം, ഷറഫു മണ്ണാർക്കാട് എന്നിവരും സഹായത്തിനുണ്ടായിരുന്നു.