Uncategorized

ഹൂസ്റ്റൺ ക്രിക്കറ്റ് ലഹരിയിൽ: മാഗ് ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനൽ ശനിയാഴ്ച, ഫൈനൽ ഞായറാഴ്ച

ജീമോൻ റാന്നി

ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) അമേരിക്കയിലെ  ക്രിക്ക്റ്റിന്റെ മക്ക എന്നറിയപ്പെടുന്ന സ്റ്റാഫോർഡിലെ സിറ്റി പാർക്കിൽ ഓഗസ്റ്റ് 5 നു ആരംഭിച്ച ക്രിക്കറ്റ് ടൂർണമെന്റ് അതിന്റെ ആവേശകമായ പരിസമാപ്‌തിയിലേക്ക് എത്തിയിരിക്കുന്നു.

ഹൂസ്റ്റണിലെ നൂറുകണക്കിന് ക്രിക്കറ്റ് പ്രേമികൾ ഓഗസ്റ്റ് 19, 20 (ശനി, ഞായർ) തീയതികളിലായി നടത്തപെടുന്ന സെമി, ഫൈനൽ മത്സരങ്ങൾ കാണാൻ അക്ഷമരായി കാത്തിരിക്കുന്നു.

ഓഗസ്റ്റ് 5 നു ഐസിഇസിഎച്ച് മുൻ പ്രസിഡണ്ട് റവ.ഫാ. ഐസക്ക് ബി. പ്രകാശിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ഉത്‌ഘാടന മത്സരത്തിൽ ആദരണീയനായ  സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു ഉൽഘാടന പ്രസംഗം നടത്തി. മാഗ്  പ്രസിഡണ്ട് ജോജി ജോസഫ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജെയിംസ് ജോസഫ് എന്നിവർ ആശംസയും   സ്പോർട്സ് കോർഡിനേറ്റർ ബിജൂ ചാലയ്ക്കൽ സ്വാഗതവും  ട്രഷറർ ജോർജ് വർഗീസ് നന്ദിയും അറിയിച്ചു.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള മികവുറ്റ ക്രിക്കറ്റ് താരങ്ങളടങ്ങിയ ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

SOH Blues, SOH Reds, Houston Tuskers, Houston Blasters, SCC Hurricanes, Royal Savanna, Houston Warriors, Houston Knights, Houston Dark Horse എന്നീ പ്രമുഖ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ശേഷം സെമി മത്സരങ്ങൾക്ക് യോഗ്യത നേടിയ SOH Blues ടീം Dark Horse ടീമിനോടേറ്റുമുറ്റുമ്പോൾ Houston Knights ടീം  Houston Warriors ടീമിനെ സെമിയിൽ നേരിടും.

സെമിയിൽ വിജയിക്കുന്ന ടീമുകൾ ഓഗസ്റ്റ് 20 നു ഞായറാഴ്ച ഉച്ച കഴിഞ്ഞു 1.30 നു സ്റ്റാഫ്‌ഫോർഡ് സിറ്റി പാർക്കിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടും. ടൂർണമെന്റിന്റെ മെഗാ സ്പോൺസർ എംഐഎച് റീയൽറ്റിയിലെ ലോൺ ഓഫീസറും റിയൽറ്ററുമായ ആരവ് സാജനാണ് . ഗ്രാൻഡ് സ്പോൺസർ ആൻസ് ഗ്രോസേഴ്‌സ്‌ , ഗോൾഡ് സ്പോൺസർ അബാക്കസ്  ട്രാവെൽസ് എന്നിവരോടൊപ്പം രാജൻ അങ്ങാടിയിൽ, ഷാജി പാപ്പൻ, അനിൽ വർഗീസ് തുടങ്ങിയവരാണ് മറ്റു സ്‌പോൺസർമാർ.

ടൂർണമെന്റിന്റെ വിജയത്തിനായി സ്പോർട്സ് കോർഡിനേറ്റർ ബിജു ചാലക്കലിന്റെ നേതൃത്വത്തിൽ അനിൽ വർഗീസ്, റജി കോട്ടയം,ജോജി ജോസഫ്, മെവിൻ ജോൺ, ജോർജ് വര്ഗീസ്, മാർട്ടിൻ ജോൺ, വിനോദ് ചെറിയാൻ, റജി മാത്യു, ജസ്റ്റിൻ തോമസ്   തുടങ്ങിയവർ പ്രവർത്തിക്കുന്നു.
      
ടൂർണമെന്റ് വിജയികൾക്ക് എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡുകളും ഉണ്ടായിരിക്കുന്നതാണ്.

ഹൂസ്റ്റണിലെ എല്ലാ സ്പോർട്സ് പ്രേമികളെയും ടൂർണമെന്റ് സെമി, ഫൈനൽ മത്സരങ്ങളിലേക്ക് ഏവരെയും സഹർഷം ചെയൂന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു. 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Sub Editor

Recent Posts

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

15 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

17 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

17 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

19 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

21 hours ago

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

2 days ago